വേദയായി ഹൃതിക് റോഷന്‍; 'വിക്രം വേദാ' ഹിന്ദി ഫസ്റ്റ് ലുക്ക്

വേദയായി ഹൃതിക് റോഷന്‍; 'വിക്രം വേദാ' ഹിന്ദി ഫസ്റ്റ് ലുക്ക്

വിക്രം വേദ ഹിന്ദി റീമേക്കിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഹൃതിക് റോഷന്‍ അവതരിപ്പിക്കുന്ന വേദ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ഹൃതിക്കിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെക്കുമെന്ന് കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. തമിഴ് പതിപ്പായ വിക്രം വേദയില്‍ വിജയ് സേതുപതി അവതരിപ്പിച്ച വേദ എന്ന കഥാപാത്രത്തെയാണ് ഹൃതിക് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ഹൃതിക്കിന് ഒപ്പം സെയ്ഫ് അലി ഖാനും കേന്ദ്ര കഥാപാത്രമാണ്. മാധവന്‍ അവതരിപ്പിച്ച പൊലീസ് കഥാപാത്രം വിക്രമായാണ് സെയ്ഫ് ചിത്രത്തിലെത്തുന്നത്. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹൃതിക്കും സെയ്ഫും ഒന്നിക്കുന്നത് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. 2002ല്‍ പുറത്തിറങ്ങിയ 'നാ തും ജാനോ നാ ഹം' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

2017ല്‍ റിലീസ് ചെയ്ത വിജയ് സേതുപതി, മാധവന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ വിക്രം വേദ വന്‍വിജയമായിരുന്നു. തമിഴ് പതിപ്പിന്റെ സംവിധായകരായ പുഷ്‌കര്‍-ഗായത്രി ടീം തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്സിന്റെ ബാനറില്‍ നീരജ് പാണ്ഡേയാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിലൈന്‍സ് എന്റര്‍ട്ടെയിന്‍മെന്റും വൈനോട്ട് സ്റ്റുഡിയോയും നിര്‍മ്മാണ പങ്കാളികളാണ്.

തുടക്കത്തില്‍ ആമിര്‍ ഖാന്‍ വിജയ് സേതുപതി ചെയ്ത റോളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നീടാണ് ഹൃതിക് റോഷന്‍ ചിത്രത്തിലേക്ക് വരുന്നത്. അര്‍ജുന്‍ കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, യാമി ഗൗതം എന്നിവരും ചിത്രത്തിലുണ്ടാകും.

Related Stories

No stories found.
The Cue
www.thecue.in