മിണ്ടാതെ മിണ്ടാൻ വിജയ് സേതുപതി, പിറന്നാൾ ദിനത്തിൽ ഗാന്ധി രാഷ്ട്രീയവുമായി നിശബ്ദ ചിത്രം

മിണ്ടാതെ മിണ്ടാൻ വിജയ് സേതുപതി, പിറന്നാൾ ദിനത്തിൽ ഗാന്ധി രാഷ്ട്രീയവുമായി നിശബ്ദ ചിത്രം

പിറന്നാൾ ദിനത്തിൽ സൈലന്റ് ഫിലിം പ്രഖ്യാപിച്ച് മക്കൾ സെൽവൻ വിജയ് സേതുപതി. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ ആറ് ഭാഷകളിലാണ് 'ഗാന്ധി ടോക്‌സ്' എന്ന സിനിമ. കിഷോർ പാണ്ഡുരംഗ് ബലേക്കറാണ് സംവിധാനം. നോട്ട് നിരോധനത്തിന് പിന്നാലെ വന്ന 2000 രൂപാ നോട്ടുകളുടെ പശ്ചാത്തലത്തിൽ വിജയ് സേതുപതി നിൽക്കുന്നതാണ് പോസ്റ്ററിലുള്ളത്. 19 വർഷമായി ഈ സിനിമയുടെ പ്രവർത്തനത്തിലായിരുന്നുവെന്ന് സംവിധായകൻ പാണ്ഡുരംഗ്.

108 വർഷത്തിലെത്തിയ ഇന്ത്യൻ സിനിമക്കും ദാദാസാഹേബ് ഫാൽക്കേയ്ക്കുമാണ് 'ഗാന്ധി ടോക്‌സ്' സമർപ്പിച്ചിരിക്കുന്നത്. വിജയ് സേതുപതിയുടെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ഈ സിനിമയിലേക്ക് ക്ഷണിക്കാൻ കാരണമായതെന്ന് സംവിധായകൻ. താരമൂല്യമോ ഇമേജോ പരിഗണിക്കാതെ നിലപാടെടുക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ആളാണ് വിജയ് സേതുപതിയെന്നും കിഷോർ പാണ്ഡുരംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

നിശബ്ദ സിനിമ എന്ന വെല്ലുവിളി ഏറ്റെടുക്കാനായതിലെ സന്തോഷം വിജയ് സേതുപതി പങ്കുവയ്ക്കുന്നു. ഇന്ത്യൻ റുപ്പിയുടെ കാലത്ത് ഗാന്ധിയൻ വീക്ഷണങ്ങളുടെ പ്രസക്തി സിനിമയുടെ ഉള്ളടക്കമാണെന്നും സേതുപതി. അതിശയിപ്പിക്കുന്ന തിരക്കഥയാണ് ചിത്രത്തിന്റേതെന്നും വിജയ് സേതുപതി.

Related Stories

No stories found.
logo
The Cue
www.thecue.in