'എന്റെ തങ്കമേ....ഇത് പുതിയൊരു അധ്യായത്തിന്റെ തുടക്കം'; വിവാഹ ദിവസം നയന്‍താരയ്ക്ക് കുറിപ്പുമായി വിഗ്‌നേഷ് ശിവന്‍

'എന്റെ തങ്കമേ....ഇത് പുതിയൊരു അധ്യായത്തിന്റെ തുടക്കം'; വിവാഹ ദിവസം നയന്‍താരയ്ക്ക് കുറിപ്പുമായി വിഗ്‌നേഷ് ശിവന്‍

തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഗ്‌നേഷ് ശിവനും ഇന്ന് (ജൂണ്‍ 9) വിവാഹിതരാവുകയാണ്. ഏഴ് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ ദിവസം തന്റെ പ്രതിശ്രുത വധുവായ നയന്‍താരയ്ക്കായി എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കമിടുന്നു എന്നാണ് വിഗ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

വിഗ്‌നേഷ് ശിവന്റെ കുറിപ്പ്:

ഇന്ന് ജൂണ്‍ 9... ദൈവത്തിനും, പ്രപഞ്ചത്തിനും എന്റെ പ്രിയപ്പെട്ടവര്‍ക്കും നന്ദി പറയുന്നു. എല്ലാ നല്ല ഹൃദയങ്ങളും നല്ല നിമിഷങ്ങളും ചില നല്ല യാദൃച്ഛികതകളും അനുഗ്രഹങ്ങളും പിന്നെ പ്രാര്‍ഥനയുമെല്ലാം ആണ് ജീവിതം ഇത്രമേല്‍ സുന്ദരമാക്കിയത്. ഇതെല്ലാം എന്റെ പ്രിയപ്പെട്ടവള്‍ക്കായി സമര്‍പ്പിക്കുന്നു. എന്റെ തങ്കമേ... മണിക്കൂറുകള്‍ക്കം വധുവായി നീ നടന്നു വരുന്നത് കാണാനുള്ള ആകാംഷയിലാണ് ഞാന്‍.

നല്ലതു വരുത്താന്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കമിടുന്നു.

ചെന്നൈയ്ക്ക് അടുത്തുള്ള മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വെച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുക്കം. ചടങ്ങില്‍ മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല. വിവാഹത്തിന് ശേഷം ശനിയാഴ്ച്ച ഇരുവരും മാധ്യമങ്ങളെ കാണും. റിസപ്ക്ഷനില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയ താരങ്ങള്‍ അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
The Cue
www.thecue.in