കുട്ടികള്‍ക്കൊപ്പം ചിരിച്ച് കളിച്ച് വിജയ്; 'വാരിസ്' സെക്കന്റ് ലുക്ക്

കുട്ടികള്‍ക്കൊപ്പം ചിരിച്ച് കളിച്ച് വിജയ്; 'വാരിസ്' സെക്കന്റ് ലുക്ക്

വിജയിയുടെ വാരിസ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ സെക്കന്റ് ലുക്കും പുറത്തിറങ്ങി. THE BOSS RETURNS എന്ന ടാഗ് ലൈനോടു കൂടി തന്നൊണ് സെക്കന്റ് പോസ്റ്ററും റിലീസ് ചെയ്തിരിക്കുന്നത്. വിജയിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് രണ്ട് പോസ്റ്ററുകളും റിലീസ് ചെയ്തത്.

വംശി പൈടിപ്പള്ളിയാണ് 'വാരിസി'ന്റെ സംവിധായകന്‍. വിജയിയുടെ 66ാമത്തെ ചിത്രമാണിത്. രശ്മിക മന്ദാനയാണ് നായിക. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 2023 പൊങ്കലിനാണ് റിലീസ് ചെയ്യുന്നത്.

പ്രഭു, ജയ സുധ, സംഗീത, സംയുക്ത ഷാം, ശരത് കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാണ്. എസ് തമനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

The Cue
www.thecue.in