'മിഥുനത്തിന് ശേഷമുള്ള ഒത്തുചേരല്‍'; ഉര്‍വശിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു

'മിഥുനത്തിന് ശേഷമുള്ള ഒത്തുചേരല്‍'; ഉര്‍വശിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു

മോഹന്‍ലാല്‍ നായകനായ 'മിഥുന'ത്തിന് ശേഷം നടി ഉര്‍വശിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. 'അപ്പാത്ത' എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ഉര്‍വശിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രിയദര്‍ശനാണ് ഇക്കാര്യം അറിയിച്ചത്. ഉര്‍വശിയുടെ 700ാമത്തെ ചിത്രമെന്ന പ്രത്യേകത കൂടി 'അപ്പാത്ത'ക്കുണ്ട്.

'മിഥുനത്തിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിച്ചേരല്‍. ഉര്‍വശിയുടെ 700ാമത്തെ ചിത്രമായ അപ്പാത്തെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വീണ്ടും ഒന്നിക്കുന്നത്.' - പ്രിയദര്‍ശന്‍

അതേസമയം പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഡിസംബര്‍ 2ന് തിയേറ്ററില്‍ റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടാണ് തിയേറ്ററിലെത്തുന്നത്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ എല്ലാ സിനിമ സംഘടനകളും ഒന്നിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മരക്കാര്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്.

പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ചിത്രം കൂടിയാണ് മരക്കാര്‍. പുലര്‍ച്ച 12 മണിക്ക് തുടങ്ങുന്ന ഫാന്‍ഷോ മുതല്‍ മാരിത്തോണ്‍ ഷോകള്‍ വരെയാണ് മരക്കാറിന്റെ റിലീസ് ദിവസം നടക്കാനിരിക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in