'ഇച്ചായാ എന്ന വിളിയില്‍ രോമാഞ്ചം കൊള്ളാറില്ല'; ടൊവിനോ തോമസ്

'ഇച്ചായാ എന്ന വിളിയില്‍ രോമാഞ്ചം കൊള്ളാറില്ല';
ടൊവിനോ തോമസ്

ഇച്ചായന്‍ എന്ന തന്നെ വിളിക്കുന്നതിനോട് താത്പര്യമില്ലെന്ന് നടന്‍ ടൊവിനോ തോമസ്. ആ വിളി കൂട്ടത്തില്‍ ഒറ്റപ്പെട്ട് പോയ പോലെയാണ്. അത് കേള്‍ക്കുമ്പോള്‍ പാകമാകാത്ത ട്രൗസര്‍ ഇടുന്നത് പോലെയാണ് തോന്നുന്നത്. അങ്ങനെ വിളിക്കുമ്പോള്‍ താന്‍ രോമാഞ്ചം കൊള്ളാറില്ലെന്നും ടൊവിനോ പറയുന്നു. ഫിലിമി ബീറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'ഇച്ചായന്‍ എന്ന വിളി എനിക്ക് ഭയങ്കര 'ഓഡ്' ആണ്. എന്നെ എന്റെ കൂട്ടുകാരൊക്കെ കളിയാക്കി വിളിക്കുകന്നതാണ് ഇച്ചായാ എന്ന്. വാട്‌സ്ആപ്പ് ഗ്രൂപ്പിലൊക്കെ 'ഏയ് ഇച്ചായാ..' എന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കുകയാണ്. ഞാന്‍ അന്ന് പറഞ്ഞതും എന്നെ ഇച്ചായാ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നല്ല. അത് ചിലപ്പോള്‍ ആരെങ്കിലും ഹെഡ്ഡിങ് കൊടുത്തതായിരിക്കും. ഞാന്‍ പറഞ്ഞതിന്റെ പേരില്‍ എന്നെ ഇച്ചായാ എന്ന് വിളിക്കുകയാണെങ്കില്‍ നിങ്ങള്‍ അറിയുക എനിക്ക് അങ്ങനെ ഭയങ്കര 'ബിലീവര്‍' പരിപാടി ഇല്ല, എന്നെ ഇച്ചായാ എന്ന് വിളിച്ചു എന്നു പറഞ്ഞ് രോമാഞ്ചം കൊള്ളുന്ന ആളല്ല ഞാന്‍', എന്നാണ് ടൊവിനോ പറഞ്ഞത്.

'എന്റെ കസിന്‍സും, എന്നേക്കാള്‍ പ്രായം കുറഞ്ഞ ആളുകള്‍ ഭൂരിഭാഗവും ഞാന്‍ ജനിച്ച് വളര്‍ന്നപ്പോള്‍ മുതല്‍ എന്നെ വിളിക്കുന്നത് ചേട്ടാ എന്നാണ്. കാര്യം, തൃശൂരെല്ലാം ആരും ഇച്ചായാ, അച്ചായാ എന്ന വിളിയൊന്നും വളരെ കുറവാണ്. ഉണ്ടോ എന്ന് തന്നെ എനിക്ക് അറിയില്ല. തൃശൂര്‍ ഭാഗത്തൊന്നും അതില്ല. എനിക്കത് കേള്‍ക്കുമ്പോള്‍ പാകമാകാത്ത ട്രൗസര്‍ ഇടുന്നപോലെയാണ് ഫീല്‍ ചെയ്യുക. ഭയങ്കര ലൂസ് ആണ് എന്റെയല്ല ആ ട്രൗസര്‍ എന്ന് തോന്നു'മെന്നും ടൊവിനോ വ്യക്തമാക്കി.

'ഇച്ചായന്‍ എന്ന് ഒരുപക്ഷെ സ്‌നേഹം കൊണ്ട് വിളിക്കുന്നതായിരിക്കാം. പക്ഷേ, ഒരു നടന്‍ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും ഹിന്ദു ആണെങ്കില്‍ ഏട്ടന്‍ എന്നും ഒക്കെ വിളിക്കുമ്പോള്‍, എനിക്ക് അതില്‍ എന്തോ നമ്മളറിയാത്ത ഒരു പന്തികേട് ഇല്ലേ എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഞാന്‍ എന്റെ മക്കളോട് വരെ പറഞ്ഞുകൊണ്ടിരിക്കുന്നത് നിങ്ങള്‍ എന്നെ പേര് വിളിച്ചോ, എനിക്ക് നല്ലൊരു പേരില്ലേ, ടോവി എന്ന് വിളിച്ചോ, എന്നെ ഓവറായിട്ട് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല. അങ്ങനെ ബഹുമാനിക്കണമെന്ന് തോന്നുകയാണെങ്കില്‍ മാത്രം വേണമെങ്കില്‍ ചേട്ടാ എന്ന് വിളിച്ചോ. പേര് വിളിച്ചൂടെ, അല്ലെങ്കില്‍ എന്നോട് ഇഷ്ടമുണ്ടെങ്കില്‍ ടോവി എന്ന് വിളിച്ചാല്‍ എനിക്കതിനകത്ത് യാതൊരു കുഴപ്പവും തോന്നില്ല. എന്നോട് അടുപ്പമുള്ള ആളുകളൊക്കെ എന്നെ അങ്ങനെയാണ് വിളിക്കുന്നത്. എന്റെ കസിന്‍സ് ഒക്കെ എന്നെ കളിയാക്കിത്തുടങ്ങി 'ഏയ് ഇച്ചായാ...' എന്ന് പറഞ്ഞ്. ഈ കഥയൊന്നും നാട്ടുകാര്‍ക്ക് അറിയില്ലല്ലോ. എന്നെ ആദ്യമായി ആരാണ് ഇച്ചായാ എന്ന് വിളിച്ച് തുടങ്ങിയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ലെ'ന്നും ടൊവിനോ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in