'തൊണ്ണൂറുകളിലെ ഓര്‍മ്മകള്‍ പോലെ മധുരമുള്ളത്'; സിനിമ പ്രാന്തന്‍ നിര്‍മ്മിക്കുന്ന 'പല്ലൊട്ടി'യുടെ മോഷന്‍ പോസ്റ്റര്‍

'തൊണ്ണൂറുകളിലെ ഓര്‍മ്മകള്‍ പോലെ മധുരമുള്ളത്'; സിനിമ പ്രാന്തന്‍ നിര്‍മ്മിക്കുന്ന 'പല്ലൊട്ടി'യുടെ മോഷന്‍ പോസ്റ്റര്‍

നവാഗതനായ ജിതിന്‍ രാജ് സംവിധാനം ചെയ്യുന്ന 'പല്ലൊട്ടി 90's കിഡ്സി'ന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി.നാല്‍പതിലധികം നവാഗതര്‍ പല മേഖലകളിലായി എത്തുന്ന സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത് സിനിമപ്രാന്തന്‍പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ സാജിദ് യാഹിയയാണ്.

തൊണ്ണൂറുകളിലെ ഓര്‍മ്മകളിലേയ്ക്ക് കൊണ്ടു പോകുന്ന സിനിമയാണ് പല്ലൊട്ടി. മറന്നു പോയ കാലത്തിന്റെ നൊസ്റ്റാള്‍ജിയ പറയുന്ന സിനിമയാകും പല്ലൊട്ടി എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ആദ്യ സംവിധാനം, ആദ്യ ഛായാഗ്രഹണം, ആദ്യ എഡിറ്റിങ് എന്നിങ്ങനെ വിവിധ മേഖലകളില്‍ നവാഗതര്‍ അണിനിരക്കുന്ന സിനിമയില്‍ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, സുധി കോപ്പ, സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, മാസ്റ്റര്‍ ഡാവിഞ്ചി, മാസ്റ്റര്‍ നീരജ് കൃഷ്ണ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ട് കുട്ടികള്‍ തമ്മിലുള്ള സൗഹൃദത്തിന്റ കഥയാണ് സിനിമ പറയുന്നത്.

ജിതിന്‍ രാജിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ഷോര്‍ട്ട് ഫിലിമിന്റെ സിനിയാണ്പല്ലൊട്ടി. ദീപക് വാസനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഷാരോണ്‍ ശ്രീനിവാസനാണ് ഛായാഗ്രഹണം. പ്രകാശ് അലക്സ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയ ആണ്. വിനേഷ് ബംഗ്ളനാണ് കലാ സംവിധാനം

Related Stories

No stories found.
The Cue
www.thecue.in