
ടൊവിനോ തോമസ്, കല്യാണി പ്രിയദര്ശന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന തല്ലുമാലയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. കണ്ണില്‍ പെട്ടോളേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയ് ഇര്‍ഫാന ഹമീദ് എന്നിവര്‍ ചേര്‍ന്നാണ്. വിഷ്ണു തന്നെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്കിയിരിക്കുന്നതും.
ലവ് എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മുഹ്സിന് പരാരി, അഷ്റഫ് ഹംസ എന്നിവര്‍ ചേര്‍ന്നാണ്. ആഷിക് ഉസ്മാന് നിര്‍മ്മിക്കുന്ന തല്ലുമാലയുടെ പ്രധാന ലൊക്കേഷനുകള്‍ ദുബൈ, തലശ്ശേരി പിന്നെ കണ്ണൂരിലെ പരിസര പ്രദേശങ്ങളുമാണ്. ചിത്രത്തില്‍ 20കാരനായ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.
തല്ലുമാലക്കായി ക്യാമറ ചലിപ്പിക്കുന്നത് ജിംഷി ഖാലിദാണ്. എഡിറ്റര്‍ നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, മേക്കപ്പ് റോനെക്സ് സേവിയര്‍, കണ്ട്രോളര് സുധര്‍മന്‍ വള്ളിക്കുന്നു, മാര്‍ക്കറ്റിംഗ് പ്ലാന്‍ ഒബ്സ്ക്യൂറ എന്റര്‍ടൈന്‍മെന്റ്.