ടൊവിനോയുടെ തല്ലുമാല ആഗസ്റ്റ് 12ന്

ടൊവിനോയുടെ തല്ലുമാല ആഗസ്റ്റ് 12ന്

ടൊവിനോ തോമസും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളാകുന്ന ഖാലിദ് റഹ്മാൻ ചിത്രം തല്ലുമാല ആഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തും. ആദ്യമായിട്ടാണ് ടൊവിനോയും കല്യാണിയും ഒന്നിച്ചഭിനയിക്കുന്നത്. മുഹ്സിൻ പരാരിയും അഷറഫ് ഹംസയും ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, ആഷിഖ് ഉസ്മാനാണ് നിർമ്മിക്കുന്നത്.

ടൊവിനോയുടെ രണ്ട് ഗെറ്റപ്പുകൾ ചിത്രത്തിലുണ്ട്. ഇരുപതുകാരനായി എത്തുന്ന ടൊവിനോയുടെ വീഡിയോ സോങ്ങും ഇതിനോടകം ട്രെൻഡിങ് ആയിരിക്കുകയാണ്. ദുബായിലും, തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്. 8 ഫൈറ്റ് സീനുകളുള്ള സിനിമയെന്ന പ്രത്യേകതയും തല്ലുമാലയ്ക്കുണ്ട്.

ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിഷാദ് യൂസഫ്. സംഗീത സംവിധാനം വിഷ്ണു വിജയിയും, ആർട്ട് ഗോകുൽ ദാസും നിർവഹിച്ചിരിക്കുന്നു.

The Cue
www.thecue.in