അധികാരത്തിന്റേയും രാഷ്ട്രീയത്തിന്റേയും 'താണ്ഡവ്', പൊളിറ്റിക്കൽ ഡ്രാമ സീരീസ് ജനുവരി 15ന് ആമസോൺ പ്രൈമിൽ

അധികാരത്തിന്റേയും രാഷ്ട്രീയത്തിന്റേയും 'താണ്ഡവ്', പൊളിറ്റിക്കൽ ഡ്രാമ സീരീസ് ജനുവരി 15ന് ആമസോൺ പ്രൈമിൽ

അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ 'താണ്ഡവി'ന്റെ ടീസർ പുറത്തിറക്കി. ഒമ്പത് ഭാഗങ്ങളുള്ള സീരിസ് ജനുവരി 15ന് ആമസോൺ പ്രൈമിൽ സ്ട്രീമിങ്ങിനെത്തും. സീരിസിൻറെ കാസ്റ്റിങ് വിവരങ്ങളും റിലീസിങ് ഡേറ്റും വെളിപ്പെടുത്തിയിട്ടുണ്ട്. സെയ്ഫ് അലിഖാൻ, ഡിംപിൾകപാഡിയ, തിഗ്മാൻഷു ദുലിയ, സുനിൽ ഗ്രോവർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിനോ മോറെ, കുമുദ് മിശ്ര, ഗോഹ്ർ ഖാൻ, അമയാ ദസ്തൂർ, മൊഹമ്മദ് സീഷാൻ അയൂബ്, കൃതിക കമ്രാ, സാറാ ജെയ്ൻ ഡയസ്, സന്ധ്യ മൃദുൽ, അനൂപ് സോണി, ഹിതൻ തെജ്ജ്വാനി, പരേഷ് പഹൂജ, സോനാലി നഗ്റാനി, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ഹിമാൻഷു കിഷൻ മെഹ്റയും അലിഅബ്ബാസ് സഫറും ചേർന്ന് നിർമ്മിക്കുന്ന താണ്ഡവിലൂടെ അലി അബ്ബാസ് ആദ്യമായി സീരീസ് സംവിധാന രം​ഗത്തേയ്ക്ക് കടക്കുകയാണ്. അധികാരക്കൊതി മൂലം അന്ധരായ ഒരു സമൂഹത്തെയാണ് സീരീസിലൂടെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്നതെന്ന് സംവിധായകൻ പറയുന്നു.

അധികാരത്തിന്റെ ലോകത്തിൽ ശരിയോ തെറ്റോ കറുപ്പോ വെളുപ്പോ എന്നൊന്നില്ല. ചാരം മൂടിയ ഇരുണ്ട ഇടമാണ് അവിടം. വലിയ ഉത്തരവാദിത്തമാണെന്നറിയാം, എങ്കിലും സീരീസിന്റെ പ്രമേയത്തെ വിശ്വസിനീയയമായി അവതരിപ്പിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ്. ആമസോൺ പ്രൈം വീഡിയോയുമൊത്ത് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയുളള ആദ്യ സംവിധാന സംരംഭം ഒരുക്കുന്നതിന്റെ ആകാംക്ഷയിലാണ്.. അലി അബ്ബാസ് പറയുന്നു.

Summary

Tandav teaser: Saif leads the multi-player game of power and politics

Related Stories

No stories found.
logo
The Cue
www.thecue.in