കേരളത്തിന്റെ മുഖ്യമന്ത്രി ഇത് കേള്‍ക്കുന്നുണ്ടോ?: അതിജീവിച്ച നടിക്കൊപ്പമെന്ന് സ്വര ഭാസ്‌കര്‍

കേരളത്തിന്റെ മുഖ്യമന്ത്രി ഇത് കേള്‍ക്കുന്നുണ്ടോ?: അതിജീവിച്ച നടിക്കൊപ്പമെന്ന് സ്വര ഭാസ്‌കര്‍

നടി ആക്രമിക്കപ്പെട്ട കേസ് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ആക്രമണം അതിജീവിച്ച നടി തന്റെ അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായെന്ന അതിജീവിതയുടെ വാക്കുകള്‍ ഇന്നലെ നിരവധി പേര്‍ പങ്കുവെക്കുകയുണ്ടായി. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. മലയാള സിനിമയ്ക്ക് പുറമെ ബോളിവുഡില്‍ നിന്നും അതിജീവിച്ച നടിക്ക് പിന്തുണ ലഭിച്ചിരുന്നു. നടി സ്വര ഭാസ്‌കര്‍, കൊങ്കന സെന്‍ ഷര്‍മ്മ എന്നീ താരങ്ങളും ഐക്യദാര്‍ഢ്യം അറിയിക്കുകയുണ്ടായി.

'അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം. കേരളത്തിന്റെ മുഖ്യമന്ത്രി ഇത് കേള്‍ക്കുന്നുണ്ടോ?'- എന്നാണ് സ്വര ഭാസ്‌കര്‍ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് കുറിച്ചത്. സ്വരക്കും കൊങ്കനയ്ക്കും പുറമെ സോനം കപൂര്‍, അലി സഫര്‍ എന്നീ താരങ്ങളും സംവിധായകരായ സോയ അക്തര്‍, സിദ്ദാര്‍ഥ് മല്‍ഹോത്ര, നിര്‍മ്മാതാവായ ഗുനീത് മോങ്ക എന്നിവരും നടിക്ക് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു.

user

നടി പറഞ്ഞത്:

കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നഹത്തിന് നന്ദി.

The Cue
www.thecue.in