അപര്‍ണ ബാലമുരളിയുടെ സസ്‌പെന്‍സ് ത്രില്ലര്‍, ഇനി ഉത്തരം ഒക്ടോബര്‍ 7ന് തിയ്യേറ്ററുകളില്‍

അപര്‍ണ ബാലമുരളിയുടെ സസ്‌പെന്‍സ് ത്രില്ലര്‍,  ഇനി ഉത്തരം ഒക്ടോബര്‍ 7ന് തിയ്യേറ്ററുകളില്‍

ദേശീയ പുരസ്‌കാര ജേതാവായ അപര്‍ണ്ണ ബാലമുരളിയെ കേന്ദ്ര കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്യും. ജീത്തു ജോസഫസിന്റെ അസോസിയേറ്റായിരുന്ന സുധീഷ് രാമചന്ദ്രന്‍ സ്വതന്ത്ര സംവിധായനാകുന്ന സിനിമയാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് -ഉണ്ണി എന്ന ഇരട്ട തിരക്കഥകൃത്തുകളാണ്. സ്ത്രീ കേന്ദ്രീകൃത ചിത്രമായി ഒരുങ്ങുന്ന ഇനി ഉത്തരം സസ്‌പെന്‍സ് ത്രില്ലറായിരിക്കുമെന്ന് തിരക്കഥാകൃത്തുകള്‍ ക്യുവിനോട് പ്രതികരിച്ചിരുന്നു.

തിരക്കഥ രചിച്ച രഞ്ജിത്തും ഉണ്ണിയും പറഞ്ഞത്

ഇനി ഉത്തരം സ്ത്രീ കേന്ദ്രീകൃത സിനിമയാണ്. അപര്‍ണ്ണയുടെ ഷോള്‍ഡറിലാണ് സിനിമയുള്ളത്. സിനിമയ്ക്ക് വേണ്ടിയുള്ള എഴുത്ത് ഒട്ടും എളുപ്പമല്ല. അതും ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടിയാകുമ്പോള്‍ റിസ്‌ക് കൂടും. ബുദ്ധിയുള്ള, ശ്രദ്ധാലുക്കളായ പ്രേക്ഷകരെയാണ് നമ്മള്‍ അഭിസംബോധന ചെയ്യേണ്ടത്. സിനിമയില്‍ എന്തെങ്കിലും ലൂപ് ഹോള്‍സ് ഉണ്ടോ എന്ന് അവര്‍ എപ്പോഴും നോക്കിക്കൊണ്ടേ ഇരിക്കും. അപ്പോള്‍ അത്രയും ശ്രദ്ധിച്ച് വേണം നമ്മള്‍ എഴുതാന്‍. ഇനി ഉത്തരം എഴുതുമ്പോള്‍ ഇതെല്ലാം ഞങ്ങളുടെ മനസിലുണ്ട്. കൃഷ്ണകുമാര്‍ എന്ന റിട്ടയര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യത്തില്‍ ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത തരുന്നതിനും നടപടി ക്രമങ്ങളൊക്കെ എന്താണെന്ന് മനസിലാക്കി തരുന്നതിലും കൃഷ്ണകുമാര്‍ സാര്‍ ചെയ്ത് തന്നത് വലിയ സഹായങ്ങളാണ്. കൃത്യമായ ഹോംവര്‍ക്ക് ചെയ്ത് തന്നെയാണ് ഈ സിനിമയുടെ തിരക്കഥാ രചന നമ്മള്‍ നടത്തിയിരിക്കുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തെ പ്രോസസാണ് ഈ സിനിമ

നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ്‌ചെയ്തിരുന്നു. അപര്‍ണ അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രം കാട്ടിനകത്തെ ഒരു പോലീസ് സ്റ്റേഷനില്‍ വന്ന് തന്നൊരാളെ കൊന്നു കുഴിച്ചുമൂടി എന്ന് പറഞ്ഞാണ് ട്രെയിലര്‍ തുടങ്ങുന്നത്. ജാനകി പറഞ്ഞ കഥകളിലൂടെ മുന്നോട്ട് പോകുന്ന കഥയില്‍ മറ്റു ചില വഴികളിലേക്ക് കൂടി സിനിമ എത്തുന്നുവെന്ന് ട്രെയിലറില്‍ സൂചന നല്‍കുന്നുണ്ട്.

ചിത്രത്തില്‍ അപര്‍ണയുടെ നായകനായി എത്തുന്നത് സിദ്ധാര്‍ഥ് മേനോനാണ്. ഹരീഷ് ഉത്തമന്‍, സിദ്ദിഖ്, ചന്തുനാഥ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളായി എത്തുന്നത്. ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹൃദയത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം പകരും.

എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. എഡിറ്റിംഗ് ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, റിനോഷ് കൈമള്‍, കലാസംവിധാനം അരുണ്‍ മോഹനന്‍, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍.

Related Stories

No stories found.
logo
The Cue
www.thecue.in