ഒടിടി റിലീസ് വരുമാനത്തിലെ 1.5 കോടി സിനിമാ തൊഴിലാളികള്‍ക്ക്, മാതൃകയാണ് സൂര്യ

ഒടിടി റിലീസ് വരുമാനത്തിലെ 1.5 കോടി സിനിമാ തൊഴിലാളികള്‍ക്ക്, മാതൃകയാണ് സൂര്യ

കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി സംഭാവന നൽകി സൂര്യ. കൊവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 'സൂരരൈ പോട്രിന്റെ' വരുമാനത്തിൽ നിന്ന് 5 കോടി രൂപ ചലച്ചിത്ര മേഖലയിലെ വിവിധ സംഘടനകൾക്ക് കൈമാറുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സൂര്യ പ്രഖ്യാപിച്ചിരുന്നത്. ഈ തുക കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും പൊതുജനങ്ങൾക്കും സിനിമയ്ക്കുളളിൽ ജോലി ചെയ്യുന്ന സാധാരണക്കാരുടെ പുരോ​ഗമനത്തിനുമായി ഉപയോ​ഗിക്കാമെന്നായിരുന്നു സൂര്യയുടെ വാ​ഗ്​ദാനം.
ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ സംഭാവനത്തുകയുടെ ഒരു വിഹിതമായ ഒന്നരക്കോടി രൂപ ചലച്ചിത്ര സ്ഥാപനങ്ങൾക്ക് കൈമാറിയിരിക്കുകയാണ് താരം.

ഒടിടി റിലീസ് വരുമാനത്തിലെ 1.5 കോടി സിനിമാ തൊഴിലാളികള്‍ക്ക്, മാതൃകയാണ് സൂര്യ
സൂര്യയും ആമസോണിൽ, ‘സൂരരൈ പോട്ര്’ റിലീസ് പ്രഖ്യാപിച്ചു

ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ, പ്രസിഡന്റ് ആർ കെ സെൽവമണിക്ക് 80 ലക്ഷം രൂപയുടെയും, തമിഴ്‌നാട് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ആർ വി ഉദയകുമാറിന് 20 ലക്ഷം രൂപയുടെയും ചെക്ക് കൈമാറി. നിർമാതാവ് കലൈപുലി എസ് താനു 30 ലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ചു. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസർ കൗൺസിലിന്റെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർക്ക് കൈമാറുന്നതിനായാണ് ഈ തുക. നടൻ നാസറിന് നൽകിയ 20 ലക്ഷം രൂപയുടെ ചെക്ക് നടികർ സംഘത്തിന്റെ ചുമതലയിലുളള സ്പെഷ്യൽ ഓഫീസർക്ക് കൈമാറും. തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റ്, അംഗങ്ങളായ സുരേഷ് കാമാച്ചി, സൂര്യയുടെ അച്ഛനും നടനുമായ ശിവകുമാർ, 2 ഡി എന്റർടൈൻമെന്റിന്റെ സഹനിർമാതാവ് രാജശേഖർ കർപുര സുന്ദരപാണ്ഡ്യൻ എന്നിവരുടെ സാന്നിധ്യത്തിൽ ഭാരതിരാജ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചായിരുന്നു തുക കൈമാറിയത്.

മാധവൻ പ്രധാന വേഷത്തിലെത്തിയ 'ഇരുതി സുട്രു'വിന് ശേഷം സുധ കൊംഗാര സംവിധാനം ചെയ്യുന്ന ചിത്രം സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്, സിഖീയ എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം ഒക്ടോബർ 30 ന് ഒടിടി പ്ലാറ്റ്ഫോം ആമസോൺ പ്രൈം വീഡിയോയിൽ നേരിട്ട് റിലീസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in