ഇത് വട്ടോളി പദ്മജ; സുരഭിയുടെ 'പദ്മ' ടീസര്‍

ഇത് വട്ടോളി പദ്മജ; സുരഭിയുടെ 'പദ്മ' ടീസര്‍

അനൂപ് മേനോന്റെ സംവിധാനത്തില്‍ സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പത്മ'യിലെ പുതിയ ടീസര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ള പ്രമുഖ താരങ്ങളാണ് ടീസര്‍ പുറത്തുവിട്ടത്. ടീസറില്‍ ഏറ്റവും ശ്രദ്ധേയം 'വട്ടോളി പദ്മജയോ' എന്ന് പറയുന്ന സുരഭിയുടെ ഡയലോഗാണ്. സുരഭി ലക്ഷ്മി ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തയാണ് പദ്മയെങ്കിലും നര്‍മ്മത്തിന് പ്രാധാന്യമുള്ള കഥാപാത്രമായിരിക്കും ഇതെന്ന് ഉറപ്പിക്കുന്നതാണ് ടീസര്‍.

അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമ കൂടിയാണ് പദ്മ. അനൂപ് മേനോന്‍ തന്നെയാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ദേശീയ പുരസ്‌കാരത്തിന് ശേഷം ടൈറ്റില്‍ റോളില്‍ സുരഭി എത്തുന്ന ആദ്യ കൊമേഷ്യല്‍ ചിത്രവുമാണ് പദ്മ.

അനൂപ് മേനോന്‍, സുരഭി ലക്ഷ്മി എന്നിവര്‍ക്ക് പുറമേ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. മഹാദേവന്‍ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, കല- ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, സംഗീതം- നിനോയ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ ജി, ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

The Cue
www.thecue.in