സുപ്രിയക്ക് പ്രിയപ്പെട്ട 3 പൃഥ്വിരാജ് ചിത്രങ്ങള്‍, മുഖ്യധാരാ നായകന്‍മാര്‍ തെരഞ്ഞെടുക്കാന്‍ മടിക്കുന്നവ

സുപ്രിയക്ക് പ്രിയപ്പെട്ട 3 പൃഥ്വിരാജ് ചിത്രങ്ങള്‍, മുഖ്യധാരാ നായകന്‍മാര്‍ തെരഞ്ഞെടുക്കാന്‍ മടിക്കുന്നവ

പൃഥ്വിരാജ് ചിത്രങ്ങളില്‍ തനിക്കിഷ്ടപ്പെട്ട ചിത്രങ്ങള്‍ ഏതൊക്കെയെന്ന് മനസ് തുറന്ന് നിര്‍മ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍. ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയപ്പെട്ട സിനിമകളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സുപ്രിയയുടെ മറുപടി.

പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ നിര്‍മ്മിച്ച ചിത്രം കുരുതിയുടെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം. അഭിമുഖത്തില്‍ സുപ്രിയയുടെ ഏറ്റവും ഇഷ്ടപ്പെട്ട 3 മലയാളം സിനിമകള്‍ ഏതൊക്കെയാണെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു മറുപടി. 'പ്രിയപ്പെട്ട സിനിമകളെ കുറിച്ച് പറഞ്ഞാല്‍ അത് പക്ഷപാതപരമായി പോകും, ഏറ്റവും എളുപ്പമെന്ന രീതിയില്‍ പൃഥ്വിയുടെ സിനിമകള്‍ തെരഞ്ഞെടുക്കാം. അതാകുമ്പോള്‍ വിവാദവും ആകില്ല', സുപ്രിയ പറഞ്ഞു.

അയാളും ഞാനും തമ്മില്‍, മുംബൈ പൊലീസ്, കൂടെ എന്നിവയാണ് തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളെന്നും സുപ്രിയ. ലാല്‍ ജോസ് സംവിധാനം ചെയ്ത് മനോഹരമായ ചിത്രമായിരുന്നു അയാളും ഞാനും തമ്മില്‍. മുംബൈ പൊലീസിലെ സ്വവര്‍ഗാനുരാഗിയായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം, ഒരു മുഖ്യധാരാ നായകന്‍ ഇത്തരം ഒരു സിനിമ ചെയ്യുന്നത് അതുവരെ കേട്ടിരുന്നില്ല. അഞ്ജലി മേനോന്റെ കൂടെയില്‍ ഒരു അഭിനേതാവിനെയല്ല, എന്റെ പങ്കാളിയെ തന്നെയാണ് കണ്ടത്', സുപ്രിയ പറഞ്ഞു.

'കുരുതി'ക്കും അതിലെ കഥാപാത്രങ്ങള്‍ക്കും വിചാരിച്ചതുപോലെ മികച്ച പ്രതികരണമാണ് ലഭിച്ചത്. മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും, പുതിയ ആശയങ്ങളും മുന്നോട്ട് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആരംഭിച്ചതെന്നും സുപ്രിയ പറഞ്ഞു.

The Cue
www.thecue.in