'വസ്തുതകള്‍ വിനയന് അനുകൂലം'; വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

'വസ്തുതകള്‍ വിനയന് അനുകൂലം'; വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കി തങ്ങള്‍ക്ക് പിഴ ചുമത്തിയ ഉത്തരവിനെതിരെ ഫെഫ്കയും മറ്റ് രണ്ട് സംഘടനകളും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കേസിലെ വസ്തുതള്‍ വിനയന് അനുകൂലമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

സത്യം എല്ലാക്കാലത്തും ജയിക്കുമെന്നാണ് കോടതി നടപടി വ്യക്തമാക്കുന്നതെന്ന് വിനയന്‍ പ്രതികരിച്ചു. വിനയന്റെ വിലക്ക് നീക്കി, സിനിമ രംഗത്തെ സംഘടനകള്‍ക്ക് പിഴ ഈടാക്കുകയും ചെയ്ത കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെയും നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണലിന്റെയും നടപടിക്ക് എതിരെ ആയിരുന്നു ഫെഫ്ക സുപ്രീംകോടതിയെ സമീപിച്ചത്. വിനയന്റെ പരാതിയെ തുടര്‍ന്ന് 2017 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് 'അമ്മ'യ്ക്ക് നാല് ലക്ഷം രൂപയും, ഫെഫ്കയ്ക്ക് 81,000 രൂപയും പിഴ ചുമത്തിയിരുന്നത്.

ഇതിനെതിരെ അന്ന് ബി ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ അടക്കം നാല് അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ അപ്പീലുകള്‍ തളളിക്കളഞ്ഞ നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ 2020 മാര്‍ച്ചില്‍ പിഴശിക്ഷ ശരിവച്ചിരുന്നു. വിലക്കിന്റെ കാലത്ത് അമ്മ ഭാരവാഹികളായിരുന്ന ഇന്നസെന്റ്, ഇടവേള ബാബു, ഫെഫ്ക ഭാരവാഹികളായിരുന്ന ബി ഉണ്ണികൃഷ്ണന്‍, സിബി മലയില്‍ എന്നിവര്‍ക്കും കമ്മീഷന്‍ പിഴ ചുമത്തിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമ്മ, ഫെഫ്ക എന്നിവ ട്രേഡ് യൂണിയന്‍ സംഘടനകള്‍ ആണെന്നും അതിനാല്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയക്ക് ഈ തര്‍ക്കത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഫെഫ്കയ്ക്ക് വേണ്ടി ഹാജരായ കെ പരമേശ്വര്‍, സൈബി ജോസ്, ആബിദ് അലി ബീരാന്‍ എന്നിവര്‍ വാദിച്ചിരുന്നു. എന്നാല്‍ ട്രേഡ് യൂണിയന്‍ ആക്ടും, കോമ്പറ്റീഷന്‍ ആക്ടും തമ്മില്‍ ചില വൈരൂധ്യങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in