അവള്‍ക്ക് മൂഡ് സ്വിങ്ങ്‌സാണെന്നാ പറയണേ!: 'സൂപ്പര്‍ ശരണ്യ' ട്രെയ്‌ലര്‍

അവള്‍ക്ക് മൂഡ് സ്വിങ്ങ്‌സാണെന്നാ പറയണേ!: 'സൂപ്പര്‍ ശരണ്യ' ട്രെയ്‌ലര്‍

'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സൂപ്പര്‍ ശരണ്യ'യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. മുഴുനീള എന്റര്‍ടൈനറായിരിക്കും ചിത്രമെന്ന് ഉറപ്പ് നല്‍കുന്ന ട്രെയ്‌ലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ശരണ്യയുടെ കലാലയജീവിതവും പ്രണയവും നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ കൂട്ടിചേര്‍ത്ത് ഒരു എന്റര്‍ടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡി.യും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകനും അനശ്വരാ രാജനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീത് വിശ്വം, നസ്ലന്‍, മമിത ബൈജു, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്‌നേഹ ബാബു, ദേവിക ഗോപാല്‍ നായര്‍, റോസ്ന ജോഷി, ജ്യോതി വിജയകുമാര്‍, പാര്‍വതി അയ്യപ്പദാസ്,കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനേതാക്കളായുണ്ട്.

ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് 'സൂപ്പര്‍ ശരണ്യ'യുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സജിത് പുരുഷന്‍ ഛായാഗ്രഹണവും ആകാശ് ജോസഫ് വര്‍ഗീസ് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. ഗാനരചന: സുഹൈല്‍ കോയ, ആര്‍ട്ട്: നിമേഷ് താനൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: ഫെമിന ജബ്ബാര്‍, സൗണ്ട് ഡിസൈന്‍: കെ സി സിദ്ധാര്‍ത്ഥന്‍, ശങ്കരന്‍ എ എസ്, സൗണ്ട് മിക്‌സിംഗ്: വിഷ്ണു സുജാതന്‍, മേക്കപ്പ്: സിനൂപ് രാജ്, ഡിസൈന്‍സ്: പ്രതുല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ്: സുഹൈല്‍ എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഈ കുര്യന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂറ്റീവ്‌സ്: നോബിള്‍ ജേക്കബ്, രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ മാനേജര്‍: എബി കുര്യന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രാശേരി, സ്റ്റില്‍സ്: അജി മസ്‌കറ്റ്, പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

Related Stories

No stories found.
logo
The Cue
www.thecue.in