'ഇതെന്നാ ഒറ്റയ്ക്ക് ഇരുന്ന് അടിക്കുവാണോ?'; സുന്ദരി ഗാര്‍ഡന്‍സ് ട്രെയ്‌ലര്‍

'ഇതെന്നാ ഒറ്റയ്ക്ക് ഇരുന്ന് അടിക്കുവാണോ?'; സുന്ദരി ഗാര്‍ഡന്‍സ് ട്രെയ്‌ലര്‍

അപര്‍ണ ബാലമുരളി- നീരജ് മാധവ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സുന്ദരി ഗാര്‍ഡന്‍സിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നവാഗതനായ ചാര്‍ളി ഡേവിസാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അലന്‍സ്മീഡിയയുടെ ബാനറില്‍ സലിം അഹമ്മദ്, കബീര്‍ കൊട്ടാരം, റസാഖ് അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിമ്മിച്ചിരിക്കുന്ന ചിത്രം സെപ്റ്റംബര്‍ രണ്ടിന് സോണി ലിവിലൂടെയാണ് റിലീസ് ചെയ്യുന്നത്.

സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കുന്ന സിനിമയില്‍ കരിക്ക് സീരിസിലൂടെ ശ്രദ്ധേയയായ ലക്ഷ്മി മേനോനും മുഖ്യവേഷത്തിലെത്തുന്നുണ്ട്. വളരെ ലളിതമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ട്രെയ്‌ലറില്‍ സിനിമയുടെ മുഖ്യതന്തു വെളിപ്പെടുത്തുന്നില്ല.

സൂററൈ പൊട്രിന് ശേഷം അപര്‍ണ ബലമുരളി നായിക വേഷത്തിലെത്തുന്ന സിനിമയാണ് സുന്ദരി ഗാര്‍ഡന്‍സ്. നവാഗത സംവിധായകനായ സുധീഷ് രാമചന്ദ്രന്റെ ഇനി ഉത്തരം, ഷാജി കൈലാസിന്റെ കാപ്പ എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന അപര്‍ണ്ണ ബാലമുരളി ചിത്രങ്ങള്‍.

ഗൗതമന്റെ രഥമാണ് നീരജ് നായകനായി എത്തിയ അവസാന ചിത്രം. നെറ്ഫ്‌ലിക്‌സ് സീരീസായ ഫീല്‍സ് ലൈക് ഇഷ്ഖിലും പ്രധാനവേഷത്തില്‍ നീരജ് എത്തിയിരുന്നു. സിനിമകള്‍ക്കൊപ്പം തന്നെ ഹിപ്‌ഹോപ് സംഗീതത്തിലൂടെയും നീരജ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സുന്ദരി ഗാര്‍ഡന്‍സിലെ ഗാനങ്ങള്‍ ഒരുക്കുന്നത് അല്‍ഫോന്‍സ് ജോസഫാണ്. സജിത്ത് ഉണ്ണികൃഷ്ണന്‍ എഡിറ്റിംഗും പ്രശാന്ത് പി മേനോന്‍ സൗണ്ട് ഡിസൈനിങ്ങും നിര്‍വഹിക്കുന്ന സിനിമയിലെ വസ്ത്രങ്ങളൊരുക്കിയിരിക്കുന്നത് ദിവ്യ ജോര്‍ജാണ്.

Related Stories

No stories found.
logo
The Cue
www.thecue.in