'സമ്മര്‍ ഇന്‍ ബത്‌ലഹേം' രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനം മേരി ആവാസ് സുനോയുടെ ഓഡിയോ ലോഞ്ച്

'സമ്മര്‍ ഇന്‍ ബത്‌ലഹേം' രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനം മേരി ആവാസ് സുനോയുടെ ഓഡിയോ ലോഞ്ച്

'സമ്മര്‍ ഇന്‍ ബേത്‌ലഹേം' രണ്ടാം ഭാഗം വരുന്നു. മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് സമ്മര്‍ ഇന്‍ ബത്‌ലേഹിമിന്റെ നിര്‍മാതാവ് സിയാദ് കോക്കറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. 'സമ്മര്‍ ഇന്‍ ബത്‌ലഹേം' രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപി, മഞ്ജു വാരിയര്‍, ജയറാം, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ എത്തിയ സിനിമ ആയിരുന്നു 1988ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു, മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച അതിഥി വേഷങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാലിന്റെ നിരഞ്ജന്‍. ചിത്രത്തില്‍ ആരാണ് ജയറാമിന് പൂച്ചയെ അയച്ചത് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ഈ ചോദ്യത്തിനുള്ള ഉത്തരം രണ്ടാം ഭാഗത്തിലാകുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. ഇന്നും പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ആണ് ബേത്‌ലെഹേം ഡെന്നിസ്, രവിശങ്കര്‍, മോനായും, ആമിയും എല്ലാം.

വന്‍ താര നിരയും മികച്ച ഗാനങ്ങളും കൊണ്ട് വന്‍ വിജയമായിരുന്നു ചിത്രം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിദ്യാസാഗര്‍ ആണ്. സഞ്ജീവ് ശങ്കറായിരുന്നു ഛായാഗ്രാഹകന്‍.

Related Stories

No stories found.
logo
The Cue
www.thecue.in