ഫാറൂഖ് കോളജില്‍ ആവേശമുയര്‍ത്തി ശ്രീനാഥ് ഭാസി, ചട്ടമ്പി ടീമിന് സ്വീകരണം

ഫാറൂഖ് കോളജില്‍ ആവേശമുയര്‍ത്തി ശ്രീനാഥ് ഭാസി, ചട്ടമ്പി ടീമിന് സ്വീകരണം

ചട്ടമ്പി സിനിമയുടെ പ്രമോഷന്റെ ഭാഗമായി ശ്രീനാഥ് ഭാസിയും സിനിമയുടെ അണിയറപ്രവര്‍ത്തകരും കോഴിക്കോട് ഫാറൂഖ് കോളേജില്‍. കോളിജിലെ വിദ്യാര്‍ത്ഥികള്‍ ആവശേത്തോടെയാണ് ശ്രീനാഖ് ഭാസിയെയും ചട്ടമ്പി ടീമിനെയും സ്വീകരിച്ചത്. സംവിധായകന്‍ അഭിലാഷ് എസ് കുമാര്‍, നായിക ഗ്രേയ്സ് ആന്റണി, സംഗീത സംവിധായകന്‍ ശേഖര്‍ മേനോന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജ്, കോസ്റ്റ്യും ഡിസൈനര്‍ മഷര്‍ ഹംസ എന്നിവരും ശ്രീനാഥ് ഭാസിക്കൊപ്പം ഉണ്ടായിരുന്നു.

സെപ്റ്റംബര്‍ 23നാണ് അഭിലാഷ് എസ് കുമാറിന്റെ ചട്ടമ്പി തിയേറ്ററിലെത്തുന്നത്. 1990കളിലെ ഒരു ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ കൂടിയായ അലക്സ് ജോസഫ് ആണ്.

സിറാജ്, സന്ദീപ്, ഷനില്‍, ജെസ്‌ന ആഷിം എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജാണ്. മാജിക് ഫ്രെയിംസ് ആണ് വിതരണം. സെബിന്‍ തോമസ് കലാ സംവിധാനവും ശേഖര്‍ മേനോന്‍ സംഗീതവും നിര്‍വഹിച്ചിരുന്നു. ജോയല്‍ കവിയാണ് എഡിറ്റര്‍. പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ ജിനു, പിആര്‍ഒ: ആതിര, കണ്ടന്റ് ഫാക്ടറി: പിആര്‍ സ്ട്രാറ്റജി ആന്‍ഡ് മാര്‍ക്കറ്റിങ്.

Related Stories

No stories found.
The Cue
www.thecue.in