
സൗബിൻ ഷാഹിർ നായകനായി അയൽവാശി തുടങ്ങുന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളായി നേരത്തെ പ്രഖ്യാപിച്ച ചിത്രമാണ് സൗബിനെ നായകനാക്കി ഒരുങ്ങുന്നത്. ലൂസിഫറിൽ പൃഥിരാജിന്റെ സഹസംവിധായകനായിരുന്ന ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമ്മാണം ആഷിക് ഉസ്മാനും മുഹസിൻ പരാരിയുമാണ്. തല്ലുമാലക്ക് ശേഷം ആഷിക് ഉസ്മാൻ സംവിധാനം ചെയ്യുന്ന ചിത്രവുമാണ്
അയൽവാശി. അയൽവാശിയുടെ പൂജ നവംബർ 12ന് അഞ്ചു മന ക്ഷേത്രത്തിൽ നടക്കും. സജിത് പുരുഷനാണ് ക്യാമറ. ജേക്സ് ബിജോയ് സംഗീതം.