കാണാന്‍ ആളില്ല, തിയേറ്റര്‍ ഷോ പിന്‍വലിച്ചു; 'ഷംഷേര'യുടെ ആദ്യ ദിന കളക്ഷന്‍ സാമ്രാട്ട് പൃഥ്വിരാജിനേക്കാള്‍ കുറവ്

കാണാന്‍ ആളില്ല, തിയേറ്റര്‍ ഷോ പിന്‍വലിച്ചു; 'ഷംഷേര'യുടെ ആദ്യ ദിന കളക്ഷന്‍ സാമ്രാട്ട് പൃഥ്വിരാജിനേക്കാള്‍ കുറവ്

ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ കേന്ദ്ര കഥാപാത്രമായ ഷംഷേരയുടെ ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ സാമ്രാട്ട് പൃഥ്വിരാജിനേക്കാള്‍ കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രം 10 കോടിയാണ് റിലീസ് ചെയ്തതിന് ശേഷം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. 150 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം എന്ന നിലയില്‍ ഇത് മോശം കളക്ഷനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യഷ് രാജ് ഫിലിംസിന്റെ 2022ലെ വലിയ പരജായ ചിത്രമായ സാമ്രാട്ട് പൃഥ്വിരാജ് ആദ്യ ദിനം നേടിയത് 10.7 കോടിയായിരുന്നു.

ബോക്‌സ് ഓഫീസ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രം മുംബൈയില്‍ നിന്നും കുറവ് കളക്ഷനാണ് നേടിയിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം 4000ത്തിന് മുകളില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഷംഷേര.

ഫിലിം ട്രേഡ് അനലിസ്റ്റായ കോമള്‍ നെഹ്ത ആളുകള്‍ തിയേറ്ററില്‍ എത്താത്തിനെ തുടര്‍ന്ന് ചിത്രത്തിന്റെ ചില ഷോകള്‍ കാന്‍സല്‍ ചെയ്തുവെന്നും അറിയിച്ചു. 'ഷംഷേര എന്ന വലിയ സിനിമയുടെ ഓപണിംഗ് കളക്ഷന്‍ വളരെ കുറവാണ്. വീണ്ടും ഒരു വലിയ സിനിമ, ഒരേ കഥ തന്നെ വീണ്ടും തുടരുന്നു. ചില തിയേറ്ററുകളില്‍ ഷംഷേരയുടെ രാവിലത്തെയും ഉച്ച സമയത്തെയും ഷോകള്‍ കാണാന്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ കാന്‍സല്‍ ചെയ്തിട്ടുണ്ട്' , എന്നാണ് കോമള്‍ നെഹ്ത ട്വീറ്റ് ചെയ്തത്.

2022ല്‍ യഷ് രാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച രണ്‍വീര്‍ സിംഗ് ചിത്രം ജയേഷ്ഭായ് ജോര്‍ദാര്‍, അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ് എന്നിവ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. ജൂലൈ 22നാണ് ഷംഷേര തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സഞ്ജു സിനിമയ്ക്ക് ശേഷം രണ്‍ബീര്‍ കപൂറിന്റേതായി റിലീസ് ചെയ്ത ചിത്രമാണ് ഷംഷേര. വാണി കപൂര്‍, സഞ്ജയ് ദത്ത് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കരണ്‍ മല്‍ഹോത്രയാണ് സംവിധാനം.

Related Stories

No stories found.
logo
The Cue
www.thecue.in