ആര്യനെ കാണാന്‍ ജയിലില്‍ എത്തി ഷാരൂഖ് ഖാന്‍; വീഡിയോ

ആര്യനെ കാണാന്‍ ജയിലില്‍ എത്തി ഷാരൂഖ് ഖാന്‍; വീഡിയോ

മുംബൈ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് ഖാന്‍ എത്തി. ആതര്‍ റോഡ് ജയലിലെത്തിയാണ് ഷാരൂഖ് മകനെ കണ്ടത്. അറസ്റ്റിലായ ശേഷം ഇരുവരും ആദ്യമായാണ് നേരില്‍ കാണുന്നത്. ഈ മാസം മൂന്നാം തീയതി അറസ്റ്റിലായ ആര്യന്‍ ഖാന്‍ മൂന്ന് ആഴ്ച്ചയായി ജയിലിലാണ്.

അതേസമയം കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മകനെ കാണാന്‍ ഷാരൂഖ് ജയിലില്‍ എത്തിയത്. ആര്യനൊപ്പം പ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.

മയക്കുമരുന്ന് ഇടപാടിനെ കുറിച്ച് ഒരു പുതുമുഖ നടിയുമായി ആര്യന്‍ ഖാന്‍ നടത്തിയ ചാറ്റ് എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വാട്ട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്ന് ആര്യന് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എന്‍സിബി കോടതിയില്‍ വാദിച്ചു. ഇതേ തുടര്‍ന്നാണ് ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

Related Stories

No stories found.
logo
The Cue
www.thecue.in