ചിങ്ങമെത്തിയാല്‍ ട്രെയിലര്‍, വിന്റേജ് ഡിസൈനില്‍ വെയില്‍ പ്രഖ്യാപിച്ച് ജോബി ജോര്‍ജ്ജ്

ചിങ്ങമെത്തിയാല്‍ ട്രെയിലര്‍, വിന്റേജ് ഡിസൈനില്‍ വെയില്‍ പ്രഖ്യാപിച്ച് ജോബി ജോര്‍ജ്ജ്

ഷെയിന്‍ നിഗം നായകനായ വെയില്‍ ചിത്രീകരണത്തിലും തുടര്‍ന്നും ഏറെ വിവാദങ്ങളിലൂടെ നീങ്ങിയ ചിത്രമാണ്. ഒടുവില്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജും നായകനും സിനിമയുടെ ട്രെയിലര്‍ പ്രഖ്യാപിക്കുന്നത് അഭിപ്രായവ്യത്യാസങ്ങളെ സൗഹൃദത്തിലെത്തിച്ചാണ്. ശരത് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച വെയില്‍ ട്രെയിലര്‍ ഓഗസ്റ്റ് 17ന് പുറത്തിറക്കുമെന്ന് ജോബി ജോര്‍ജ്ജ്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ ഓര്‍മ്മിപ്പിക്കുന്ന പോസ്റ്ററിനൊപ്പമാണ് സിനിമയുടെ ട്രെയിലര്‍ അനൗണ്‍സ്‌മെന്റ്.

സ്‌നേഹിതരെ, നമ്മള്‍ വല്ലാത്തൊരു കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്.. അതുകൊണ്ട് തന്നെ, നാളെ നാളെ എന്ന് പറഞ്ഞിരിക്കുകയായിരുന്നു.. എന്നാല്‍ ഏത് സാഹചര്യത്തെയും നമ്മള്‍ ഫേസ് ചെയ്‌തേ പറ്റു.. ആയതിനാല്‍ നമ്മളുടെ സിനിമയുടെ ട്രൈലെര്‍ പുറത്ത് വിടുകയാണ്.. കൂടെ വേണം.. നിങ്ങളുടെ മനസിന് കുളിര്മയേകുന്ന ഒന്നായിരിക്കും.. കാത്തിരിക്കുക.. സ്‌നേഹത്തോടെ

മാര്‍ച്ചില്‍ നിര്‍ത്തിവച്ച സിനിമയുടെ ചിത്രീകരണം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള ഷൂട്ടിംഗിന് അനുമതി നല്‍കിയതിന് പിന്നാലെ പുനരാരംഭിച്ചിരുന്നു. പല കാലങ്ങളിലായി വിവിധ ഗെറ്റപ്പുകളിലാണ് ഷെയിന്‍ നിഗം അവതരിപ്പിക്കുന്ന കഥാപാത്രം. വലിയ പെരുന്നാള്‍ എന്ന സിനിമക്ക് ശേഷം തിയറ്ററുകളിലെത്തുന്ന ഷെയിന്‍ നിഗം ചിത്രം കൂടിയാണ് വെയില്‍. ഷാസ് മുഹമ്മദാണ് ക്യാമറ.

ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയും താരസംഘടന അമ്മയും തമ്മില്‍ നടത്തിയ സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് വെയില്‍ ചിത്രീകരണം പൂര്‍ത്തിയായത്.

Related Stories

No stories found.
logo
The Cue
www.thecue.in