'ആറാം തമ്പുരാൻ ആദ്യം പ്ലാൻ ചെയ്തത് മനോജ് കെ ജയനേയും, ബിജു മേനോനെയും നായകന്മാരാക്കി'; ഷാജി കൈലാസ്

'ആറാം തമ്പുരാൻ ആദ്യം പ്ലാൻ ചെയ്തത് മനോജ് കെ ജയനേയും, ബിജു മേനോനെയും നായകന്മാരാക്കി'; ഷാജി കൈലാസ്

ആറാം തമ്പുരാൻ ആദ്യം പ്ലാൻ ചെയ്തത് മനോജ് കെ ജയനേയും ബിജു മേനോനെയും പ്രധാന കഥാപാത്രങ്ങൾ ആക്കിയാണെന്ന് ഷാജി കൈലാസ്. സിനിമ ഇറങ്ങിയപ്പോൾ എല്ലാവരും പറഞ്ഞിരുന്നത് ക്ലാസ് ആൻഡ് മാസ്സ് എന്നാണെന്നും ഷാജി കൈലാസ് പറഞ്ഞു. മണിയൻ പിള്ള രാജു സ്ക്രിപ്റ്റ് കേട്ടതിന് ശേഷമാണ് സിനിമ മാറിയതെന്നും ഷാജി കൈലാസ് ക്യാൻ ചാനൽ മീഡിയ അഭിമുഖത്തിൽ പറഞ്ഞു.

ഷാജി കൈലാസ് പറഞ്ഞത്

അസുരവംശം കഴിഞ്ഞ് മനോജ് കെ ജയനേയും ബിജു മേനോനെയും വെച്ചൊരു സിനിമയായിട്ടാണ് ആറാം തമ്പുരാൻ ആദ്യം പ്ലാൻ ചെയ്തത്. അസുരവംശം തരക്കേടില്ലാതെ വിജയമായപ്പോൾ ആർ മോഹൻ ഒരു സിനിമ കൂടി ചെയ്യാൻ പറഞ്ഞു. അങ്ങനെ ഞാനും രഞ്ജിത്തും ചെന്നൈയിൽ ഇരുന്ന് സ്ക്രിപ്റ്റ് എഴുതിക്കൊണ്ട് ഇരിക്കുമ്പോഴാണ് മണിയൻ പിള്ള രാജു അവിടേക്ക് വരുന്നത്. അങ്ങനെ രാജു ചേട്ടൻ കഥ കേട്ടിട്ട് കൊള്ളാമെന്ന് പറഞ്ഞ് പോയി. മൂന്ന് ദിവസ കഴിഞ്ഞാണ് സുരേഷ്‌കുമാർ എന്നെ വിളിക്കുന്നത്. 'ഷാജി അവിടെ നല്ല കഥയുണ്ടെന്ന് പറയുന്നുണ്ടല്ലോ, നമുക്കത് ലാലിനെ വെച്ച് ആലോചിച്ചാലോ?' ഞാൻ പറഞ്ഞു അങ്ങനെയൊന്നും ഇപ്പോൾ ആലോച്ചിക്കാൻ പറ്റില്ല, ഇതൊരു ചെറിയ സിനിമയാണ്. അല്ല, ഞാനും കൂടെ വരാമെന്ന് പറഞ്ഞ് അദ്ദേഹവും ചെന്നൈയിലേക്ക് വന്നു. കഥ കേട്ടു. നമ്മുക്കിത് ചെയ്യാമെന്ന് പറഞ്ഞു.

എനിക്കാണെങ്കിൽ ഈ കുട്ടികളെ വെച്ചാണ് ഈ സിനിമ ചെയ്യേണ്ടത്. ബിജു മേനോനും, മനോജ് കെ ജയനും. പിന്നെ മോഹൻലാൽ എന്ന ആൾ വരുമ്പോൾ സ്ക്രിപ്റ്റ് കുറച്ചുകൂടെ മാറ്റണ്ടേ. അങ്ങനെ രഞ്ജി അതിനുവേണ്ടി സംഭവങ്ങൾ കുറേകൂടി മാറ്റി. ആദ്യം ആലോചിച്ചതിൽ സുഹൃത്തും നായകനും ഒരേപോലെ ആയിരുന്നു സിനിമയിൽ. പിന്നെ നന്ദനെ ചെറുതാക്കിയിട്ട് ജഗനാഥനെ കുറച്ചുകൂടി വലുതാക്കി. സ്ക്രിപ്റ്റ് വേറെയൊരു സ്റ്റൈലിലാക്കി. അങ്ങനെയാണ് ആറാം തമ്പുരാൻ വരുന്നത്. അന്ന് എല്ലാവരും പറഞ്ഞിരുന്നത് ക്ലാസ് ആൻഡ് മാസ്സ് എന്നാണ്. തയ്യാറെടുപ്പുകൾ കുറവായിരുന്നു എല്ലാം ഈശ്വരാനുഗ്രഹം. ഈശ്വരൻ കാണിച്ചു തരുന്നത് ചെയ്യുന്നു എന്നെ ഉള്ളോ. ഡയറക്‌ടേഴ്‌സ് ആക്ടറാണ് മോഹൻലാൽ. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് എനിക്കൊന്ന് കാലനക്കാൻ പറ്റില്ല അപ്പൊ ഷാജി എടുത്തുകൊണ്ട് പോകും.

Related Stories

No stories found.
logo
The Cue
www.thecue.in