33 വർഷത്തെ സൗഹൃദം; പുതിയ സിനിമയുടെ കഥ പറഞ്ഞ് സത്യൻ അന്തിക്കാട്; സന്തോഷം പങ്കുവെച്ച് ജയറാം

33 വർഷത്തെ സൗഹൃദം; പുതിയ സിനിമയുടെ കഥ പറഞ്ഞ് സത്യൻ അന്തിക്കാട്; സന്തോഷം പങ്കുവെച്ച് ജയറാം

2010ല്‍ പുറത്തിറങ്ങിയ 'കഥ തുടരുന്നു' എന്ന സിനിമയ്ക്ക് ശേഷം ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം സിനിമ ലോകത്ത് വലിയ വാർത്ത തന്നെ ആയിരുന്നു. കാരണം 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ സത്യൻ അന്തിക്കാട് സിനിമയിലൂടെ തിരിച്ച് വരവ് നടത്തുകയാണ്. വിഷുവിന്റെ തലേ ദിവസമായിരുന്നു ജയറാമും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തന്റെ പുതിയ സിനിമയെക്കുറിച്ച് സത്യൻ അന്തിക്കാട് പ്രഖ്യാപനം നടത്തിയത്.

33 വർഷത്തെ സൗഹൃദം; പുതിയ സിനിമയുടെ കഥ പറഞ്ഞ് സത്യൻ അന്തിക്കാട്; സന്തോഷം പങ്കുവെച്ച് ജയറാം
ജയറാം മീരാ ജാസ്മിൻ ചിത്രവുമായി സത്യൻ അന്തിക്കാട്, ഒപ്പം ശ്രീനിവാസനും

ഇപ്പോഴിതാ സത്യന്‍ അന്തിക്കാടില്‍ നിന്നും പുതിയ സിനിമയുടെ കഥ കേള്‍ക്കുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് ജയറാം. സത്യന്‍ അന്തിക്കാടുമായി സംസാരിക്കുന്ന ചിത്രമാണ് ജയറാം പങ്കുവച്ചിരിക്കുന്നത്. "33 വർഷത്തെ സൗഹൃദം... പുതിയ സിനിമയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ,  നിങ്ങളുടെ അനുഗ്രഹം വേണം ", ചിത്രത്തിനൊപ്പം ജയറാം ഫേസ്ബുക്കില്‍ കുറിച്ചു.

33 വർഷത്തെ സൗഹൃദം... പുതിയ സിനിമയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ👌👌👌👌👌👌👌👍👍👍👍😆😆😆😆😆 need your blessings

Posted by Jayaram on Tuesday, April 20, 2021

കഴിഞ്ഞ ഏപ്രിലില്‍ ചിത്രീകരണം തുടങ്ങി കഴിഞ്ഞ ഓണക്കാലത്ത് തിയറ്ററില്‍ എത്തിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ആ പ്രോജക്റ്റ് മാറ്റിവെക്കേണ്ടിവന്നു. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് പുതിയ ചിത്രത്തിന്‍റെ തിരക്കഥ. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്. സംഗീതം വിഷ്‍ണു വിജയ്. ജൂലൈ പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയെന്ന് പ്രഖ്യാപന സമയത്ത് സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു.

Related Stories

No stories found.
The Cue
www.thecue.in