'സ്ത്രീകളെ മാത്രം ചോദ്യം ചെയ്യുന്ന ധാര്‍മ്മികതയില്ലാത്ത സമൂഹം'; തരംഗമായി സമാന്തയുടെ പോസ്റ്റ്

'സ്ത്രീകളെ മാത്രം ചോദ്യം ചെയ്യുന്ന ധാര്‍മ്മികതയില്ലാത്ത സമൂഹം'; തരംഗമായി സമാന്തയുടെ പോസ്റ്റ്

തെന്നിന്ത്യന്‍ താരങ്ങളായ സമാന്ത-നാഗചൈതന്യ എന്നിവരുടെ വിവാഹ മോചനമാണ് കുറച്ച് ദിവസങ്ങളായി വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയാവുന്നത്. നാല് വര്‍ഷം നീണ്ട് നിന്ന ദാമ്പത്ത്യത്തിന് ഒടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. സൗഹാര്‍ദപരമായാണ് ഇരുവരും വേര്‍പിരിഞ്ഞതെങ്കിലും ആരാധകരുടെ പിന്തുണക്ക് ഒപ്പം തന്നെ വിമര്‍ശനവും ഉയര്‍ന്നുവരുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് സമാന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഉദ്ധരണി ചര്‍ച്ചയായിരിക്കുന്നത്. സ്ത്രീകള്‍ ചെയ്യുന്ന എല്ലാ പ്രവൃത്തിയെയും ചോദ്യം ചെയ്യുകയും പുരുഷന്‍മാര്‍ ചെയ്യുന്ന കാര്യങ്ങളെ സാധരണയായി കാണുകയുമാണ് സമൂഹം ചെയ്ത് വരുന്നതെന്നാണ് സമാന്ത പങ്കുവെച്ച ഉദ്ധരണിയില്‍ പറയുന്നത്.

'സ്ത്രീകള്‍ ചെയ്യുന്ന കാര്യങ്ങള്‍ നിരന്തരം ധാര്‍മ്മികമായി ചോദ്യം ചെയ്യപ്പെടുന്നു. എന്നാല്‍ പുരഷന്‍മാര്‍ ചെയ്യുമ്പോള്‍ ധാര്‍മ്മികമായി ചോദ്യങ്ങളൊന്നുമില്ല. ഇത് വ്യക്തമാക്കുന്നത് ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് അടിസ്ഥാനപരമായി ധാര്‍മ്മികതയില്ലെന്നാണ്ട്'- എന്നാണ് ഉദ്ധരണിയില്‍ പറയുന്നത്.

THE CUE OFFICIAL

അടുത്തിടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സമാന്തയും നാഗചൈതന്യയും വിവാഹ മോചനത്തിന്റെ വിവരം പുറത്തുവിട്ടത്. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണ്. ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമന്ന പ്രതീക്ഷയുണ്ടെന്നാണ് വിവാഹ മോചനം സ്ഥിരീകരിച്ച് താരങ്ങള്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in