മാനസികമായി പീഡിപ്പിക്കുകയാണ്, കെ.പി.എ.സി ലളിതയുടേത് കൂറുമാറല്‍, ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞത്

മാനസികമായി പീഡിപ്പിക്കുകയാണ്, കെ.പി.എ.സി ലളിതയുടേത് കൂറുമാറല്‍, ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞത്

ആര്‍.എല്‍.വി. രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമത്തിന് പിന്നാലെ സംഗീത നാടക അക്കാദമിക്കെതിരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്. സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതായി രാമകൃഷ്ണന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായും, ചെയര്‍ പേഴ്‌സണ്‍ കെപിഎസി ലളിത നടത്തിയ പ്രസ്താവന കൂറുമാറല്‍ ആണെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യാ ശ്രമം.

കെപിഎസി ലളിതയുമായി എട്ട് തവണയോളം താന്‍ ഫോണില്‍ സംസാരിച്ചുവെന്നും, അവര്‍ നടത്തിയ പ്രസ്താവന കൂറുമാറല്‍ ആണെന്നുമായിരുന്നു രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 'അപേക്ഷ കൊടുക്കുന്നതു മുതല്‍ അവസരം നിഷേധിച്ച അന്ന് രാത്രി ലളിത ചേച്ചിയെ ഞാന്‍ വിളിച്ച് സംസാരിച്ചതടക്കം ഫോണ്‍ രേഖയുണ്ട്. വീണ്ടും എന്നെ മാനസികമായി പീഢിപ്പിക്കുകയാണ്. ഞാന്‍ സര്‍ക്കാരിനെതിരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉറച്ചുനില്‍ക്കുന്ന വ്യക്തിയാണ്. ഞാന്‍ പു.ക.സയിലെയും PK S യിലെയും അംഗമാണ്', രാമകൃഷ്ണന്‍ പറഞ്ഞു.

രാധാകൃഷ്ണത്തിന് നൃത്തം അവതരിപ്പിക്കാന്‍ അവസരം നല്‍കിയാല്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് അക്കാദമി സെക്രട്ടറി തന്നോട് പറഞ്ഞെന്നും രാമകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. അന്തിവരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്‌ക്കേണ്ടല്ലോ, അവസരം നല്‍കിയാല്‍ അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടുമെന്നുമായിരുന്നു പരാമര്‍ശമെന്നും സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായി. കലാകാരന്മാരുടെ ഹൃദയ വേദന മനസിലാക്കുന്നവരെയാകണം സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കേണ്ടതെന്നും മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രാമകൃഷ്ണന്‍ കുറിച്ചിരുന്നു.

മാനസികമായി പീഡിപ്പിക്കുകയാണ്, കെ.പി.എ.സി ലളിതയുടേത് കൂറുമാറല്‍, ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞത്
'ഫ്യൂഡല്‍ വ്യവസ്ഥിതി നെഞ്ചിലേറ്റി നടക്കുന്ന തമ്പുരാക്കന്മാര്‍ക്ക് അടക്കിവാഴാനുള്ളതല്ല സംഗീതനാടകഅക്കാദമി വേദി'; ആര്‍എല്‍വി രാമകൃഷ്ണന്‍

കെ.പി.എ.സി.ലളിത നടത്തിയ പ്രസ്താവന കൂറു മാറൽ ആണ്. അവരുമായി ഞാൻ 8 ഓളം തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. അപേക്ഷ കൊടുക്കുന്നതു...

Posted by Rlv Ramakrishnan Ramakrishnan on Saturday, October 3, 2020

അതേസമയം രാമകൃഷ്ണന്റെ പ്രസ്താവന അവാസ്തവവും ദുരുദ്ദേശപരവുമാണെന്ന വാദമുമായി അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത രംഗത്തെത്തി. നൃത്തം ഉള്‍പ്പെടെ മറ്റു പല പരിപാടികളെ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചയോ, അപേക്ഷ ക്ഷണിക്കലോ, തീരുമാനമോ ഇതു വരെ ഉണ്ടായിട്ടില്ല. അതുകൊണ്ട്, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്ന വ്യക്തിയുടെ അപേക്ഷ തിരസ്‌ക്കരിച്ചു എന്നും അത് ജാതി-ലിംഗ വിവേചനമാണ് എന്നുമുള്ള വാദം വസ്തുതാവിരുദ്ധവും തികച്ചും ദുരുദ്ദേശപരവും, അക്കാദമിക്ക് അപകീര്‍ത്തിപരവുമാണെന്ന് പ്രസ്താവനയിലൂടെ കെപിഎസി ലളിക പറഞ്ഞു. ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ഞാന്‍ സെക്രട്ടറിയോട് ആര്‍.എല്‍.വി. രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു എന്നതും ഞാനും, സെക്രട്ടറിയും തമ്മില്‍ നടത്തി എന്ന് അവകാശപ്പെടുന്ന സംഭാഷണവും, ഞാന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനോട് പറഞ്ഞു എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും തീര്‍ത്തും സത്യവിരുദ്ധമാണ്. ഓണ്‍ലൈന്‍ നൃത്തോത്സവത്തിന് പിന്നിലെ പിന്നിലെ സദുദ്ദേശത്തെ കളങ്കപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യം തന്നെയാണ് ഇത്തരമൊരു വ്യാജവാര്‍ത്ത നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ എന്ന കാര്യം നിസംശയമായി കാണാന്‍ കഴിയുമെന്നും കെ പി എ സി ലളിത കൂട്ടിച്ചേര്‍ത്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാനസികമായി പീഡിപ്പിക്കുകയാണ്, കെ.പി.എ.സി ലളിതയുടേത് കൂറുമാറല്‍, ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞത്
രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമത്തിന് ഉത്തരവാദി സര്‍ക്കാര്‍, മന്ത്രി ബാലന്റേത് നിരുത്തരവാദ നിലപാടെന്നും കെ സുരേന്ദ്രന്‍

ശനിയാഴ്ച വൈകിട്ടായിരുന്നു അമിതമായി ഉറക്ക ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ ആല്‍എല്‍വി രാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അച്ഛന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച ചാലക്കുടിയിലെ കലാഗ്രഹത്തില്‍ വെച്ചായിരുന്നു ആത്മഹത്യാശ്രമം. തലകറങ്ങി വീണ ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ സുഹൃത്തുക്കളുടെ താല്‍പ്പര്യപ്രകാരം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.