പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും 'തീർപ്പ്'; ടീസർ പുറത്ത്

പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും 'തീർപ്പ്'; ടീസർ പുറത്ത്

പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന രതീഷ് അമ്പാട്ട് ചിത്രം 'തീർപ്പിന്റെ' ടീസർ പുറത്തിറങ്ങി. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്ന മറ്റ് താരങ്ങള്‍.

‘വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്, തീർപ്പ്’ എന്ന പൃഥ്വിരാജിന്റെ ഡയലോഗിലൂടെയാണ് ടീസർ പുരോഗമിക്കുന്നത്. ഇത് തന്നെയാണ് സിനിമയുടെ ടാഗ്‌ലൈനും. 'കമ്മാര സംഭവത്തിന്' ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'തീർപ്പ്'. 'കമ്മാര സംഭവത്തിന്റെ' തിരക്കഥ രചിച്ചതും മുരളി ഗോപിയാണെന്ന പ്രത്യേകതയുമുണ്ട്.

മുരളി ഗോപി, രതീഷ് അമ്പാട്ട്, വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 'തീർപ്പിന്റെ' ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. പശ്ചാത്തല സംഗീതം ഗോപി സുന്ദർ. ഛായാഗ്രഹണം സുനിൽ കെ എസും, എഡിറ്റിംഗ് ദീപു ജോസഫുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in