മഹേഷ് ബാബുവിന്‍റെ സഹോദരനും നടനുമായ രമേഷ് ബാബു അന്തരിച്ചു

മഹേഷ് ബാബുവിന്‍റെ സഹോദരനും നടനുമായ രമേഷ് ബാബു അന്തരിച്ചു

തെലുങ്ക് നടനും നിര്‍മ്മാതാവുമായ രമേഷ് ബാബു അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെത്തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ഇന്നലെ വൈകുന്നേരം രോഗം മൂര്‍ച്ഛിച്ചതോടെ അബോധാവസ്ഥയിലായ രമേഷ് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം മഹേഷ് ബാബുവിന്‍റെ സഹോദരന്‍ കൂടിയാണ് രമേഷ് ബാബു. നിര്‍മ്മാതാവും സംവിധായകനും നടനുമായ ഖട്ടമനേനി ശിവരാമകൃഷ്ണയുടെയും ഇന്ദിരാദേവിയുടെയും മൂത്ത മകനാണ്.

പന്ത്രണ്ടാം വയസിൽ ബാലതാരമായാണ് രമേഷ് ബാബു സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. 1974ല്‍ പുറത്തിറങ്ങിയ അല്ലൂരി സീതാരാമരാജു ആയിരുന്നു ആദ്യ ചിത്രം. 1987ല്‍ പുറത്തിറങ്ങിയ സാമ്രാട്ടിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. 1997ല്‍ പുറത്തിറങ്ങിയ എന്‍കൗണ്ടറിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. അഭിനയരംഗത്ത് നിന്ന് പിന്മാറിയ രമേഷ് ബാബു പിന്നീട് നിര്‍മാണ രംഗത്ത് സജീവമായി സൂര്യവംശം എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു തുടക്കം. അര്‍ജുന്‍, അതിഥി, ആഗഡു എന്നിവയാണ് രമേഷ് ബാബു നിര്‍മിച്ച ചിത്രങ്ങള്‍.

The Cue
www.thecue.in