രജനികാന്ത്-നെല്‍സണ്‍ ചിത്രം; 'ജയിലര്‍' ഫസ്റ്റ് ലുക്ക്

രജനികാന്ത്-നെല്‍സണ്‍ ചിത്രം; 'ജയിലര്‍' ഫസ്റ്റ് ലുക്ക്

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ജയിലര്‍ എന്നാണ് ചിത്രത്തിന്റെ പേര്. നിര്‍മാതാക്കളായ സണ്‍ പിക്‌ച്ചേഴ്‌സാണ് പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

രജനികാന്തിന്റെ നൂറ്റിഅറുപത്തിയൊമ്പതാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ 2022 ജൂലൈയില്‍ ആരംഭിക്കുമെന്ന് നെലസണ്‍ നേരത്തെ അറിയിച്ചിരുന്നു. ആഗസ്റ്റിലാണ് ചിത്രീകരണം ആരംഭിക്കുക. ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. നെല്‍സനൊപ്പം അനിരുദ്ധ് ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. രജനികാന്തിനൊപ്പം ഇത് മൂന്നാം തവണയാണ് അനിരുദ്ധ് ഒന്നിക്കുന്നത്. ദര്‍ബാര്‍ എന്നീ ചിത്രങ്ങള്‍ക്ക് അനിരുദ്ധാണ് സംഗീതം ചെയ്തത്.

The Cue
www.thecue.in