'മാസ്റ്റർ' വന്നില്ലെങ്കിൽ 'മരക്കാർ' കാണില്ല, വെല്ലുവിളിച്ച് വിജയ് ആരാധകർ

'മാസ്റ്റർ' വന്നില്ലെങ്കിൽ 'മരക്കാർ' കാണില്ല, വെല്ലുവിളിച്ച് വിജയ് ആരാധകർ

തമിഴ് ചിത്രം മാസ്റ്ററിന്റെ റിലീസിനായി തിയറ്റര്‍ ധൃതിയില്‍ തുറക്കേണ്ടെന്ന ഫിയോകിന്റെ തീരുമാനത്തോട് എതിർപ്പ് അറിയിച്ച് പ്രേക്ഷകർ. ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പേജിലാണ് വിമര്‍ശനം അറിയിച്ചുകൊണ്ടുളള കമന്റുകൾ. ‘മാസ്റ്റര്‍’ റിലീസ് അനുവദിക്കാതെ മരയ്ക്കാര്‍ റിലീസ് തീയതിയിൽ തീയറ്റര്‍ തുറക്കാമെന്ന തീരുമാനം ശരിയല്ലെന്നാണ് ചിലരുടെ അഭിപ്രായം. മാസ്റ്റര്‍ തീയറ്ററില്‍ കാണണമെന്നാണ് കേരളത്തിലെ വിജയ് ആരാധകർ ആ​ഗ്രഹിക്കുന്നതെന്നും മാസ്റ്റർ റിലീസ് ചെയ്തില്ലെങ്കിൽ മരക്കാർ കാണില്ലെന്നും കമന്റുകളിൽ പറയുന്നു.

ദിലീപ് ചെയര്‍മാനായ തിയറ്റര്‍ ഉടമകളുടെ സംഘടനയാണ് ഫിയോക്. തമിഴ് സിനിമയ്ക്ക് വേണ്ടി തീയറ്റര്‍ തുറന്നാല്‍ വലിയ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്നും നമുക്കു വേണ്ടിയാണ് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന് ഓര്‍ക്കണമെന്നും ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. വിനോദ നികുതി, വൈദ്യുതി ചാര്‍ജ്ജ് എന്നിവയില്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇളവ് ലഭിക്കുകയും, ഫിലിം ചേംബറിന്റെയും ചലച്ചിത്ര സംഘടനകളുടെയും ഉപാധികള്‍ അംഗീകരിക്കുകയും ചെയ്യുന്ന മുറക്ക് റിലീസ് അനുവദിച്ചാല്‍ മതിയെന്നായിരുന്നു ഫിയോക് ജനറല്‍ ബോഡിയുടെ തീരുമാനം. ഇന്ന് കൊച്ചിയിലായിരുന്നു സംഘടന യോഗം ചേര്‍ന്നത്.

ഫിലിം ചേംബറും ഇതേ നിലപാട് ആണ് കഴിഞ്ഞ ദിവസത്തെ സംയുക്ത യോഗത്തില്‍ മുന്നോട്ട് വച്ചത്. വിജയ് ചിത്രമായ മാസ്റ്റര്‍ റിലീസ് മുടങ്ങുന്ന സാഹചര്യത്തില്‍ തിയറ്റര്‍ തുറക്കണമെന്ന നിലപാടിലായിരുന്നു കൂടുതല്‍ തിയറ്റര്‍ ഉടമകളും. തിയറ്റര്‍ ഉടമകളുടെ മറ്റൊരു സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും കഴിഞ്ഞ ദിവസം ഇതേ നിലപാടാണ് സ്വീകരിച്ചത്. 2021 ജനുവരി അഞ്ചുമുതല്‍ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അമ്പത് ശതമാനം ആളുകളെ പ്രവേശിപ്പിക്കാനും കൊവിഡ് മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാനുമാണ് അനുമതി.

reporter
reporter
reporter

പൃഥ്വിരാജ് നേതൃത്വം നല്‍കുന്ന പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ഫോര്‍ച്യൂണ്‍ സിനിമാസ് എന്നിവരാണ് വിജയ് ചിത്രം മാസ്റ്റര്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നത്. ജനുവരി 13നാണ് റിലീസ്. എന്നാൽ മാസ്റ്റര്‍ റിലീസുമായി മുന്നോട്ട് പോകാനാണ് വിതരണക്കാരുടെ തീരുമാനം.

Related Stories

No stories found.
logo
The Cue
www.thecue.in