'ലാലിന്റെ സ്പിരിറ്റും ആന്റണിയുടെ ചങ്കൂറ്റവുമാണ് മരക്കാര്‍'; പ്രിയദര്‍ശന്‍ അഭിമുഖം

'ലാലിന്റെ സ്പിരിറ്റും ആന്റണിയുടെ ചങ്കൂറ്റവുമാണ് മരക്കാര്‍'; പ്രിയദര്‍ശന്‍ അഭിമുഖം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഉണ്ടാവാന്‍ കാരണം മോഹന്‍ലാലിന്റെ സ്പിരിറ്റും ആന്റണി പെരുമ്പാവൂരിന്റെ ചങ്കൂറ്റവുമാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മരക്കാര്‍ ചെയ്യാന്‍ തനിക്ക് മാനസികമായി പൂര്‍ണ്ണ പിന്തുണ ലഭിച്ചത് മോഹന്‍ലാലില്‍ നിന്നായിരുന്നുവെന്നും പ്രിയദര്‍ശന്‍ ദ ക്യുവിനോട് പറഞ്ഞു.

മോഹന്‍ലാല്‍ അഭിനയിക്കുന്ന കാര്യത്തില്‍ ഒരു സമ്മര്‍ദ്ദവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു നടനെന്നതില്‍ ഉപരി ഈ സിനിമ എടുക്കാനുള്ള ഒരു സാമ്പത്തിക സാഹചര്യം ഉണ്ടാക്കുക എന്നതായിരുന്നു മോഹന്‍ലാലിന്റെ ഉത്തരവാദിത്ത്വമെന്നും പ്രിയദര്‍ശന്‍.

പ്രിയദര്‍ശന്‍ പറഞ്ഞത്:

'മരക്കാര്‍ ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ലാല്‍ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. ഒരു നടനെന്നതില്‍ ഉപരി ഈ സിനിമ എടുക്കാനുള്ള ഒരു സാമ്പത്തിക സാഹചര്യം ഉണ്ടാക്കുക എന്നതായിരുന്നു ലാലിന്റെ ഉത്തരവാദിത്വം. എനിക്കുണ്ടായിരുന്ന സമ്മര്‍ദ്ദവും അതായിരുന്നു. അല്ലാതെ മോഹന്‍ലാല്‍ എങ്ങനെ അഭിനയിക്കുമെന്ന് എനിക്ക് അറിയേണ്ട. അതെന്തായാലും ലാല്‍ ചെയ്‌തോളും. നമുക്ക് ഈ സിനിമ ചെയ്യാന്‍ ഒരു പിന്തുണ കിട്ടുക എന്നതായിരുന്നു പ്രധാനം. മരക്കാര്‍ ചെയ്യാന്‍ എനിക്ക് മാനസികമായി പൂര്‍ണ്ണ പിന്തുണ ലഭിച്ചത് ലാലിന്റെ കയ്യില്‍ നിന്നാണ്. ശരിക്കും ലാലിന്റെ ഒരു സ്പിരിറ്റാണ് മരക്കാര്‍ ഉണ്ടാക്കിയത്. ഇല്ലെങ്കില്‍ നമ്മള്‍ ഇതിനൊന്നും ഇറങ്ങിത്തിരിക്കില്ല. അതിനുള്ള ധൈര്യവും എനിക്കില്ല. ലാലിനൊപ്പം തന്നെ ആന്റണിയുടെ ഒരു വലിയ ചങ്കൂറ്റവും. അതിനെ ചങ്കൂറ്റം എന്ന് തന്നെയാണ് പറയേണ്ടത്. അല്ലാതെ ഇങ്ങനെയൊരു വലിയ സിനിമയെ കുറിച്ച് ചിന്തിക്കാനാവില്ല.'

അതേസമയം മരക്കാര്‍ ഡിസംബര്‍ 2നാണ് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. സര്‍ക്കാരിന്റെയും ഫിലിം ചേമ്പറിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് തീരുമാനമായത്. റിലീസ് ദിവസം പുലര്‍ച്ച 12 മണിക്ക് തുടങ്ങുന്ന ഫാന്‍ഷോ മുതല്‍ മാരിത്തോണ്‍ ഷോകള്‍ വരെയാണ് തീരുമാനിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in