ബ്ലെസ്സിയുടെ നജീബ് ഇനി സ്‌ക്രീനിൽ; 'ആടുജീവിതം' പാക്കപ്പ്

ബ്ലെസ്സിയുടെ നജീബ് ഇനി സ്‌ക്രീനിൽ; 'ആടുജീവിതം' പാക്കപ്പ്

14 വർഷവും, ആയിരം പ്രതിബന്ധങ്ങളും, കൊവിഡ് മഹാമാരിയും താണ്ടി ബ്ലെസ്സിയുടെ ആടുജീവിതം തിയേറ്ററുകളിലേക്ക്. ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിന്റെ സിനിമാവിഷ്ക്കാരമാണ് ചിത്രം. പൃഥ്വിരാജ് സുകുമാരനാണ് കേന്ദ്രകഥാപാത്രമായ നജീബായി വേഷമിടുന്നത്. ഇപ്പോഴിതാ പൃഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ 'ആടുജീവിതം' പാക്കപ്പ് ആയ വിവരം പങ്കുവച്ചിരിക്കുകയാണ്.

14 വർഷങ്ങൾ, ആയിരം പ്രതിബന്ധങ്ങൾ, അതിലേറെ വെല്ലുവിളികൾ, മഹാമാരിയുടെ മൂന്ന് തരംഗങ്ങൾ, അതിഗംഭീര വീക്ഷണം, ബ്ലെസ്സിയുടെ ആടുജീവിതം പാക്കപ്പ് ആയി.

പൃഥ്വിരാജ്

പൃഥ്വിരാജ് - ബ്ലെസി കൂട്ടുക്കെട്ടിൽ ഏറെ നാളായി കാത്തിരിക്കുന്ന സ്വപ്നപദ്ധതി കൂടിയാണ് 'ആടുജീവിതം'. തന്റെ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം നജീബും ആട്ടിൻകൂട്ടവും മരുഭൂമിയിൽ നിൽക്കുന്ന ഫോട്ടോയും, സംവിധായകൻ ബ്ലെസ്സിയുടെ ഫോട്ടോയും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്.

2018ലാണ് 'ആടുജീവിതത്തിന്റെ' കേരളത്തിലെ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചത്. 4 വർഷം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഇതിനിടയിൽ വന്ന കൊവിഡ് മഹാമാരിയും സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചു. നജീബായി മാറാൻ പൃഥ്വിരാജ് സ്വീകരിച്ച ശാരീരികമായ മേക്ക് ഓവറുകളും ഏറെ ചർച്ചയായിരുന്നു. അമലാ പോള്‍ ആണ് ചിത്രത്തിലെ നായിക. എ ആര്‍ റഹ്മാന്‍ ആണ് 'ആടുജീവിത'ത്തിന്റെ സംഗീത സംവിധായകന്‍. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in