സിനിമയില്‍ ഭിന്നശേഷിക്കാരെ അവഹേളിച്ചു; 'കടുവ'യ്ക്ക് നോട്ടീസ്

സിനിമയില്‍ ഭിന്നശേഷിക്കാരെ അവഹേളിച്ചു; 'കടുവ'യ്ക്ക് നോട്ടീസ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയില്‍ ഭിന്നശേഷിക്കാരെ അവഹേളിച്ചുവെന്ന് പരാതി. പരാതിയെ തുര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാക്കളായ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ ഉത്തരവിട്ടു.

ഭിന്നശേഷികുട്ടികള്‍ ജനിക്കുന്നത് അവരുടെ മാതാപിതാക്കള്‍ ചെയ്ത പാപത്തിന്റെ ഫലമായാണ് എന്ന രീതിയില്‍ ചിത്രത്തിലെ പൃഥ്വിരാജിന്റെ സംഭാഷണമാണ് പരാതിക്ക് കാരണം. 2016-ലെ ഭിന്നശേഷി അവകാശനിയമം 92-വകുപ്പ് പ്രകാരം ഇത് കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി പരിവാര്‍ കേരള എന്ന ഭിന്നശേഷി സംഘടന ജനറല്‍ സെക്രട്ടറി ആര്‍. വിശ്വനാഥനാണ് പരാതി നല്‍കിയിരിക്കുന്നത്.

ജൂലൈ 7നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ജിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്ന് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിലാണ് കടുവ നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്‌റോയ് എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in