താരം ചോദിക്കുന്ന ശമ്പളം സാധ്യമല്ലെങ്കില്‍ നിര്‍മാതാക്കള്‍ ആ നടനെവച്ച് സിനിമ ചെയ്യരുത് : പൃഥ്വിരാജ്

താരം ചോദിക്കുന്ന ശമ്പളം സാധ്യമല്ലെങ്കില്‍ നിര്‍മാതാക്കള്‍ ആ നടനെവച്ച് സിനിമ ചെയ്യരുത് : പൃഥ്വിരാജ്

മലയാള സിനിമയിൽ സൂപ്പർ താരങ്ങൾ സിനിമ പരാജയപ്പെട്ടാലും പ്രതിഫലം കൂട്ടുന്നുവെന്ന നിർമാതാക്കളുടെ ആരോപണത്തിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഒരു താരത്തിന്റെ ശമ്പളം എത്രയാണ് എന്ന് തീരുമാനിക്കുന്നത് ആ നടനോ നടിയോ ആണ്. എന്നാല്‍ ആ നടനെയോ നടിയെയോ വെച്ച് സിനിമ ചെയ്യണമോ വേണ്ടയോ എന്നുള്ള തീരുമാനം നിര്‍മ്മാതാക്കളുടേതാണെന്നും ഈ താരം ചോദിക്കുന്ന ശമ്പളം സാധ്യമല്ല എന്ന് തോന്നുകയാണെങ്കില്‍ ആ നടനെവച്ച് സിനിമ ചെയ്യരുതെന്നും പൃഥ്വിരാജ് പറഞ്ഞു.

തുല്യ വേതനം എന്ന ആവശ്യത്തെ താന്‍ അംഗീകരിക്കുന്നു. സ്ത്രീകള്‍ക്ക് തുല്യവേതനത്തിനുള്ള അര്‍ഹതയുണ്ട്. എന്നാല്‍ അതില്‍ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. രാവണ്‍ എന്ന സിനിമയില്‍ തനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമല്ല ലഭിച്ചത്. തനിക്ക് കുറവാണ് ലഭിച്ചത്. ഒരു നടിയുടെയും നടന്റെയും പ്രതിഫലം തീരുമാനിക്കുന്നത് താരമൂല്യമാണെന്നും പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജിന്റെ വാക്കുകള്‍:

'താരങ്ങള്‍ പ്രതിഫലം കുറക്കണം എന്ന വാദം ഉണ്ടാകുന്നത് ഇതാദ്യമായല്ല. ഇടയ്ക്ക് ഇത്തരം വാദങ്ങള്‍ വരാറുണ്ട്. അതിന് പിന്നിലെ വികാരം എനിക്ക് മനസിലാകുന്നുണ്ട്. എന്നാല്‍ എന്റെ മറുചോദ്യം ഇതാണ്, ഒരു താരത്തിന്റെ ശമ്പളം എത്രയാണ് എന്ന് തീരുമാനിക്കുന്നത് ആ നടനോ നടിയോ ആണ്. എന്നാല്‍ ആ നടനെയോ നടിയെയോ വെച്ച് സിനിമ ചെയ്യണമോ വേണ്ടയോ എന്നുള്ള തീരുമാനം നിര്‍മ്മാതാക്കളുടേതാണ്. ഈ താരം ചോദിക്കുന്ന ശമ്പളം സാധ്യമല്ല എന്ന് തോന്നുകയാണെങ്കില്‍ ആ നടനെവച്ച് സിനിമ ചെയ്യരുത്. എന്നാല്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നത് നല്ല പ്രവണതയാണ് എന്ന് തോന്നിയിട്ടുണ്ട്.

തുല്യവേതനം എന്ന ആവശ്യം ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഒരു അഭിനേതാവിന്റെ പ്രതിഫലം തീരുമാനിക്കുന്നത് അവരുടെ താരമൂല്യമാണ്. സ്ത്രീകള്‍ക്ക് തുല്യവേതനത്തിനുള്ള അര്‍ഹതയുണ്ട്. എന്നാല്‍ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ഞാന്‍ രാവണ്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമല്ല ലഭിച്ചത്. എനിക്ക് കുറവാണ് ലഭിച്ചത്. ഒരു നടന്റെയോ നടിയുടെയോ താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്.

ഒരു നടന്‍ അല്ലെങ്കില്‍ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് നോക്കേണ്ടത്. നടീ- നടന്‍മാരും അങ്ങനെയാണ് ചോദിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in