'ഒറ്റസിനിമ കങ്കണയെ റാണി ലക്ഷ്മി ഭായി ആക്കുമെങ്കില്‍, ഇവരൊക്കെയോ', ട്രോള്‍ പങ്കുവെച്ച് വിമര്‍ശനവുമായി പ്രകാശ് രാജ്

'ഒറ്റസിനിമ കങ്കണയെ റാണി ലക്ഷ്മി ഭായി ആക്കുമെങ്കില്‍, ഇവരൊക്കെയോ', ട്രോള്‍ പങ്കുവെച്ച് വിമര്‍ശനവുമായി പ്രകാശ് രാജ്

വിവാദങ്ങള്‍ തുടരുന്നതിനിടെ നടി കങ്കണ റണാവത്തിനെ വിമര്‍ശിച്ച് പ്രകാശ് രാജ്. ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ്ടാഗോടെ ഒരു ട്രോള്‍ ചിത്രമാണ് പ്രകാശ് രാജ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ഒറ്റ സിനിമയ കങ്കണയെ റാണി ലക്ഷ്മിഭായി എന്ന് തോന്നിപ്പിക്കുമെങ്കില്‍ ഇവരൊക്കെയോ എന്ന് എഴുതിയിരിക്കുന്ന ട്രോളില്‍ പത്മാവതിയുടെ വേഷത്തിലുള്ള ദീപികയുടെയും, അക്ബറിന്റെ വേഷത്തിലുള്ള ഹൃത്വിക് റോഷന്റെയും അശോക എന്ന സിനമയിലെ ഷാരൂഖ് ഖാന്റെയും അടക്കം ചിത്രങ്ങള്‍ കൊടുത്തിട്ടുണ്ട്.

മഹാരാഷ്ട്ര സര്‍ക്കാരും കങ്കണയുമായുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് പ്രകാശ് രാജിന്റെ പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രകാശ് രാജിനെ വിമര്‍ശിച്ചും കങ്കണയെ പിന്തുണച്ചും രംഗത്തെത്തിയിരിക്കുന്നത്. കങ്കണ ശക്തയായതു കൊണ്ടാണ് ബോളിവുഡ് താരങ്ങളടക്കം അവരെ വിമര്‍ശിക്കുന്നതെന്നായിരുന്നു ഒരാളുടെ കമന്റ്.

#justasking

Posted by Prakash Raj on Friday, September 11, 2020

സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെയായിരുന്നു കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള വാക്‌പോര് ആരംഭിച്ചത്. മുംബൈയെ പാക് അധിനിവേശ കാശ്മീര്‍ എന്നായിരുന്നു കങ്കണ വിശേഷിപ്പിച്ചത്. അനധികൃതമായി നിര്‍മ്മിച്ച കങ്കണയുടെ മുബൈയിലെ ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റാന്‍ നടപടി ആരംഭിച്ചതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഇതിനിടെ മുംബൈയിലെത്തിയ നടിക്ക് കേന്ദ്ര സര്‍ക്കാര്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു.

Related Stories

No stories found.
The Cue
www.thecue.in