ജോജുവിന്റെ കള്ളത്തരം സോങ്ങ്; 'പീസി'ലെ രണ്ടാമത്തെ ഗാനം പുറത്ത്

ജോജുവിന്റെ കള്ളത്തരം സോങ്ങ്; 'പീസി'ലെ രണ്ടാമത്തെ ഗാനം പുറത്ത്

ജോജു ജോര്‍ജ് നായകനായ പീസ് എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ജുബൈര്‍ മുഹമ്മദ്, സന്‍ഫീര്‍ കെ എന്നിവരാണ് ഗാനത്തിന്റെ സംഗീത സംവിധാനം. ദിനു മോഹനാണ് രചന. ജോജു ജോര്‍ജാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നവാഗതനായ സന്‍ഫീര്‍. കെ കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് പീസ്. ആശാ ശരത്ത്, രമ്യാനമ്പീശന്‍, അനില്‍ നെടുമങ്ങാട് സിദ്ധിഖ് മാമുക്കോയ ,അതിഥി രവി, ശാലു റഹിം, വിജിലേഷ്, പോളി വല്‍സന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

തൊടുപുഴ, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ വെച്ച് 80 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ച്ചേഴ്‌സിന്റെയും അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ദയാപരന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സഫര്‍ സനല്‍ രമേശ് ഗിരിജ എന്നിവരുടേതാണ് തിരക്കഥ. ഷമീര്‍ ജിബ്രാന്‍ ചായാഗ്രഹണം. ചിത്രസംയോജനം - നൗഫല്‍ അബ്ദുള്ള, കലാസംവിധാനം - ശ്രീജിത്ത് ഓടക്കാലി, മേക്കപ്പ് - ഷാജി പുല്‍പള്ളി, വസ്ത്രധാരണം - ജിഷാദ് ഷംഷുദ്ദീന്‍. പി ആര്‍ ഓ : മഞ്ജു ഗോപിനാഥ്

Related Stories

No stories found.
logo
The Cue
www.thecue.in