'അയിത്തത്തിന് മുപ്പത്താറടി മാറണമെന്നല്ലേ പറഞ്ഞത്' ; വിനയന്റെ 'പത്തൊന്‍പതാം നൂറ്റാണ്ട്' ടീസര്‍

'അയിത്തത്തിന് മുപ്പത്താറടി മാറണമെന്നല്ലേ പറഞ്ഞത്' ;  
വിനയന്റെ 'പത്തൊന്‍പതാം നൂറ്റാണ്ട്' ടീസര്‍

വിനയന്‍ സംവിധാനം ചെയ്യുന്ന പീരീഡ് ഡ്രാമ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ടീസര്‍ റിലീസ് ചെയ്തു. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്ന നവോത്ഥാന നായകന്റെ കഥായാണ് ചിത്രം പറയുന്നത്. സിജു വില്‍സണാണ് ആറാട്ടുപുഴ വേലായുധ പണിക്കരാവുന്നത്.

ഉദ്ദേശിച്ചതിലും ഒരുപടി ഉയരെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സിജു വിത്സന് കഴിഞ്ഞുവെന്നും സിജു മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നിലയില്‍ വളരും എന്ന കാര്യത്തില്‍ ഉറച്ച വിശ്വാസമുണ്ടെന്നും ടീസര്‍ പങ്കുവെച്ചുകൊണ്ട് വിനയന്‍ പറഞ്ഞു.

അയിത്തവും തൊട്ടുകൂടായ്മയും മുലക്കരവുമെല്ലാം നിലനിന്നിരുന്ന കാലഘട്ടമാണ് ചിത്രത്തില്‍ പറയുന്നത്. പീരീഡ് ഡ്രാമ എന്ന നിലയില്‍ കാലഘട്ടവും കലാസംവിധാനവുമെല്ലാം കൃത്യമായി ഒരുക്കേണ്ട കഥാപശ്ചാത്തലമാണ് സിനിമയുടേത്. ശ്രീഗോകുലം മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, ദീപ്തി സതി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അജയന്‍ ചാലിശേരിയാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത്. എം ജയജന്ദ്രന്‍ സംഗീതവും സന്തോഷ് നാരായണന്‍ പശ്ചാത്തലസംഗീതവും നിര്‍വഹിക്കുന്നു. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി മണിക്കുട്ടന്‍, സുനില്‍ സുഖദ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതിന് പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in