ബാഹുബലിയില്‍ പോലും സൂപ്പര്‍സ്റ്റാര്‍ ആയിരുന്നില്ല നായകന്‍; പത്തൊന്‍പതാം നൂറ്റാണ്ടില്‍ എന്തുകൊണ്ട് സിജുവില്‍സനെ നായകനാക്കിയെന്ന് വിനയന്‍

ബാഹുബലിയില്‍ പോലും സൂപ്പര്‍സ്റ്റാര്‍ ആയിരുന്നില്ല നായകന്‍; പത്തൊന്‍പതാം നൂറ്റാണ്ടില്‍ എന്തുകൊണ്ട് സിജുവില്‍സനെ നായകനാക്കിയെന്ന് വിനയന്‍

'പത്തൊന്‍പതാം നൂറ്റാണ്ടി'ല്‍ എന്തുകൊണ്ടാണ് സിജുവില്‍സണെ നായകനാക്കിയതെന്ന് വിശദമാക്കി സംവിധായകന്‍ വിനയന്‍. ബിഗ് ബജറ്റ് ചിത്രത്തില്‍ നായകനായി ഒരു സൂപ്പര്‍ സ്റ്റാര്‍ വേണ്ടിയിരുന്നില്ലേയെന്ന് തന്നോട് പലരും ചോദിച്ചെന്ന് വിനയന്‍ പറയുന്നു. ബാഹുബലിയില്‍ പോലും സൂപ്പര്‍സ്റ്റാര്‍ ആയിരുന്നില്ല നായകന്‍ എന്നാണ് ഇതിന് മറുപടിയായി വിനയന്‍ കുറിക്കുന്നത്.

ചിത്രത്തിന്റെ പത്തൊന്‍പതാമത്തെ കാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു വിനയന്റെ വിശദീകരണം. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ഗോഗുലം ഗോപാലന്‍ അവതരിപ്പിക്കുന്ന പെരുമാള്‍ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സംവിധായകന്‍ പങ്കുവെച്ചത്.

'ഇത്രയും പണം മുടക്കുമ്പോള്‍ നായകന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ വേണ്ടിയിരുന്നില്ലേ എന്ന് ചില സുഹൃത്തുക്കള്‍ ചോദിച്ചു, അവരോട് എനിക്കു പറയാനുള്ളത് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായ 'ബാഹുബലി'യില്‍ പോലും സൂപ്പര്‍സ്റ്റാര്‍ ആയിരുന്നില്ല നായകന്‍. പ്രഭാസ് എന്ന നടന്‍ ആ ചിത്രത്തിനു ശേഷമാണ് സുപ്പര്‍സ്റ്റാര്‍ ആയത്. താരമൂല്യത്തിന്റെ പേരില്‍ മുന്‍കൂര്‍ ചില ലിമിറ്റഡ് ബിസ്സിനസ്സ് നടക്കുമെന്നല്ലാതെ സിനിമ അത്യാകര്‍ഷകം ആയാലേ വമ്പന്‍ ബിസ്സിനസും പേരും ലഭിക്കൂ.

ആക്ഷനു മുന്‍തൂക്കമുള്ള ഒരു വലിയ ചരിത്ര സിനിമ എന്നതിലുപരീ മനസ്സില്‍ തട്ടുന്ന കഥയും മുഹുര്‍ത്തങ്ങളുമുള്ള ഒരു ചലച്ചിത്രം കൂടി ആയിരിക്കും പത്തൊന്‍പതാം നുറ്റാണ്ട്. പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളസിനിമ ഇത്രയൊന്നും സാങ്കേതികമായി വളര്‍ന്നിട്ടില്ലാത്ത കാലത്ത് എന്റെ മനസ്സില്‍ തോന്നിയ ഒരു ഫാന്റസി സ്റ്റോറി മുന്നൂറോളം പൊക്കം കുറഞ്ഞ കുഞ്ഞന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് 'അത്ഭുതദ്വീപ്' എന്ന ചലച്ചിത്രമാക്കിയത് നിങ്ങള്‍ക്കറിയാം. ഒത്തിരി പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വലിയ ക്യാന്‍വാസില്‍ തന്നെ കഴിയുന്നത്ര സാങ്കേതികത്തികവോടെ 2005ല്‍ റിലീസു ചെയ്ത ആ ചിത്രം ഇപ്പോഴും ഇന്നത്തെ യുവത്വം ചര്‍ച്ച ചെയ്യുന്നു എന്നത് എനിക്കേറെ പ്രചോദനം നല്‍കുന്ന ഒന്നാണ്. അതിനേക്കാള്‍ എത്രയോ എത്രയോ ഇരട്ടി ഭംഗിയായി സാങ്കേതിക തികവോടെ ഒട്ടനേകം താര സാന്നിദ്ധ്യത്തില്‍ ശ്രീ ഗോകുലം മൂവീസു പോലെ ശക്തമായ ഒരു നിര്‍മ്മാണക്കമ്പിനിയുടെ ബാനറില്‍ സ്വപ്നതുല്യമായ ഒരു പ്രോജക്ടായി പത്തൊന്‍പതാം നൂറ്റാണ്ടു പൂര്‍ത്തിയാകുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്', വിനയന്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'പത്തൊമ്പതാം നൂറ്റാണ്ട്' ന്റെ പത്താമത്തെ character poster ശ്രീ ഗോകുലം ഗോപാലന്‍ അഭിനയിക്കുന്ന പെരുമാള്‍ എന്ന കഥാ പാത്രത്തിന്റേതാണ്‌..

ചിത്രത്തില്‍ സിജു വില്‍സണ്‍ ചെയ്യുന്ന നായക വേഷമായ വേലായുധപ്പണിക്കര്‍ക്ക് എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി

അനീതിക്കും ജാതി വിവേചനത്തിനും എതിരെ പോരാടാന്‍ ഊര്‍ജ്ജം കൊടുത്ത മുത്തച്ഛനാണ് പെരുമാള്‍.. ശ്രീനാരായണഗുരുവിനും മുന്‍പ് അധസ്ഥിതര്‍ക്ക് ഈശ്വരാരാധന പോലും നിഷിദ്ധമായ കാലത്ത്.. 1859-ല്‍ ശിവലിംഗ പ്രതിഷ്ഠ നടത്താനും അച്ചിപ്പുടവ സമരവും മൂക്കുത്തി സമരവും പോലെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും വേലായുധനു പ്രചോദനമായത് പെരുമാളിന്റെ ഉപദേശങ്ങളാണ്...

പ്രായത്തെ വെല്ലുന്ന കരുത്തും പ്രതികരണ ശേഷിയുമുള്ള മനസ്സായിരുന്നു പെരുമാളിന്റേത്...

മറ്റു പല മേഖലകളിലും തന്റെ കൈയ്യൊപ്പു ചാര്‍ത്തിയിട്ടുള്ള ശ്രീ ഗോകുലം ഗോപാലന്‍ ഒരു അഭിനേതാവെന്ന നിലയില്‍കൂടി തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന കഥാപാത്രമായിരിക്കും പെരുമാള്‍. ഇതിനു മുന്‍പ് ഇന്ത്യന്‍ പനോരമ സെലക്ഷന്‍ നേടിയ നേതാജി എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്ത ഗോപാലേട്ടന് സിനിമാഭിനയം നന്നായി വഴങ്ങും എന്ന് പത്തൊന്‍പതാം നൂറ്റാണ്ടിലൂടെ തെളിയിക്കുന്നു.

നായകന്‍ സിജു വില്‍സനെ കൂടാതെ ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി, രാമു, സ്ഫടികം ജോര്‍ജ്ജ്, ടിനി ടോം, സുനില്‍ സുഗത തുടങ്ങി പ്രശസ്തരായ നാല്‍പ്പതിലേറെ നടീ നടന്‍മാര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്റേഴ്‌സ് ഇനിയും റിലീസ് ചെയ്യേണ്ടതായിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ സിനിമയുടെ റിലീസിനു മുന്‍പ് അതു പൂര്‍ത്തിയാകും..

പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ജീവിതത്തിലൂടെ പോകുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഓറിയന്റട് ഫിലിം ആണ്.. തെന്നിന്ത്യയിലെ പ്രഗത്ഭരായ സംഘട്ടന സംവിധായകര്‍ പങ്കെടുക്കുന്നുണ്ട്..

ആയിരക്കണക്കിനു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും വമ്പന്‍ സെറ്റുകളും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്‌നീഷ്യന്‍മാരും ഒക്കെ പങ്കെടുക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ട് ഒരു ബിഗ് ബഡ്ജറ്റ് സിനിമയാണ്..

ചില സുഹത്തുക്കള്‍ എന്നോട് ചോദിക്കാറുണ്ട് ഇത്രയും പണം മുടക്കുമ്പോള്‍ നായകന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ വേണ്ടിയിരുന്നില്ലേ എന്ന്..

അവരോട് എനിക്കു പറയാനുള്ളത് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായ 'ബാഹുബലി'യില്‍ പോലും സൂപ്പര്‍സ്റ്റാര്‍ ആയിരുന്നില്ല നായകന്‍. പ്രഭാസ് എന്ന നടന്‍ ആ ചിത്രത്തിനു ശേഷമാണ് സുപ്പര്‍സ്റ്റാര്‍ ആയത്..

താരമൂല്യത്തിന്റെ പേരില്‍ മുന്‍കൂര്‍ ചില ലിമിറ്റഡ് ബിസ്സിനസ്സ് നടക്കുമെന്നല്ലാതെ..

സിനിമ അത്യാകര്‍ഷകം ആയാലേ വമ്പന്‍ ബിസ്സിനസ്സും പേരും ലഭിക്കു.. ആക്ഷനു മുന്‍തൂക്കമുള്ള ഒരു വലിയ ചരിത്ര സിനിമ എന്നതിലുപരീ മനസ്സില്‍ തട്ടുന്ന കഥയും മുഹുര്‍ത്തങ്ങളുമുള്ള ഒരു ചലച്ചിത്രം കൂടി ആയിരിക്കും പത്തൊന്‍പതാം നുറ്റാണ്ട്..

പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളസിനിമ ഇത്രയൊന്നും സാങ്കേതികമായി വളര്‍ന്നിട്ടില്ലാത്ത കാലത്ത് എന്റെ മനസ്സില്‍ തോന്നിയ ഒരു ഫാന്റസി സ്റ്റോറി മുന്നൂറോളം പൊക്കം കുറഞ്ഞ കുഞ്ഞന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് 'അത്ഭുതദ്വീപ്' എന്ന ചലച്ചിത്രമാക്കിയത് നിങ്ങള്‍ക്കറിയാം... ഒത്തിരി പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വലിയ ക്യാന്‍വാസില്‍ തന്നെ കഴിയുന്നത്ര സാങ്കേതികത്തികവോടെ 2005ല്‍ റിലീസു ചെയ്ത ആ ചിത്രം ഇപ്പോഴും ഇന്നത്തെ യുവത്വം ചര്‍ച്ച ചെയ്യുന്നു എന്നത്.. എനിക്കേറെ പ്രചോദനം നല്‍കുന്ന ഒന്നാണ്..

അതിനേക്കാള്‍ എത്രയോ... എത്രയോ.. ഇരട്ടി ഭംഗിയായി സാങ്കേതിക തികവോടെ ഒട്ടനേകം താര സാന്നിദ്ധ്യത്തില്‍ ശ്രീ ഗോകുലം മൂവീസു പോലെ ശക്തമായ ഒരു നിര്‍മ്മാണക്കമ്പിനിയുടെ ബാനറില്‍ സ്വപ്നതുല്യമായ ഒരു പ്രോജക്ടായി പത്തൊന്‍പതാം നൂറ്റാണ്ടു പൂര്‍ത്തിയാകുമ്പോള്‍.. പ്രതീക്ഷകള്‍ വാനോളമാണ്.. അതിനെ അത്യാഗ്രഹമായി പറയാന്‍ പറ്റുമോ? എന്റെ ചില സിനിമാ സുഹൃത്തുക്കള്‍ ചേര്‍ന്ന് എനിക്കു നഷ്ടമാക്കിയ പത്തു പ്രഫഷണല്‍ വര്‍ഷങ്ങള്‍, ഇപ്പഴും എന്നെ വേട്ടയാടുന്ന അവരില്‍ ചിലരുടെ ചെയ്തികള്‍.. എല്ലാം മറികടന്ന് ജീവിതം തിരിച്ചു പിടിക്കുന്ന പ്രതീതി ഈ ചിത്രത്തിന്റെ റിലീസോടെ സാധ്യമാകും എന്ന പ്രതീക്ഷയില്‍ ആണു ഞാന്‍.

ശ്രീ ഗോകുലം മുവീസിനും ഒരു ഭാഗ്യ ചിത്രമായി പത്തൊന്‍പതാം നൂറ്റാണ്ടു മാറട്ടെ.. ഷൂട്ടു ചെയ്യുവാന്‍ ബാക്കിയുള്ള ക്ലൈമാകസ് ഭാഗങ്ങള്‍ മനസ്സിലുള്ളതു പോലെചിത്രീകരിക്കുവാന്‍കഴിയട്ടെ...

അതിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണു ഞാന്‍.. നിങ്ങള്‍ പ്രിയ സുഹൃത്തുക്കളും കൂടെയുണ്ടാകണം.'

Related Stories

No stories found.
logo
The Cue
www.thecue.in