ഛായാ​ഗ്രാഹകൻ പപ്പു(സുധീഷ്) അന്തരിച്ചു

ഛായാ​ഗ്രാഹകൻ പപ്പു(സുധീഷ്) അന്തരിച്ചു

ഛായാ​ഗ്രാഹകൻ പപ്പു(സുധീഷ്) അന്തരിച്ചു. ഞാൻ സ്റ്റീവ് ലോപ്പസ്, ഈട, സെക്കൻഡ് ഷോ, കൂതറ, അയാൾ ശശി, റോസ് ​ഗിറ്റാറിനാൽ, ഡി കമ്പനി എന്നീ സിനിമകളുടെ ക്യാമറ കൈകാര്യം ചെയ്തത് സുധീഷ് ആയിരുന്നു. രാജീവ് രവിയുടെ ഛായാ​ഗ്രഹണ സഹായിയായി തുടക്കം കുറിച്ച പപ്പു അന്നയും റസൂലും, കമ്മട്ടിപ്പാടം, തുറമുഖം എന്നീ സിനിമകളിൽ സെക്കൻഡ് യൂണിറ്റ് ക്യാമറമാൻ കൂടിയായിരുന്നു.

ക്ലാസ്മേറ്റ്സ്, ബ്ലാക്ക് എന്നീ സിനിമകളിൽ ചീഫ് അസോസിയേറ്റ് ക്യാമറമാനും ചാന്ദ്നി ബാർ, ദേവ് ഡി എന്നീ സിനിമകളിൽ അസിസ്റ്റന്റ് സിനിമാട്ടോ​ഗ്രഫറുമായിരുന്നു. മജു സംവിധാനം ചെയ്ത അപ്പൻ എന്ന സിനിമയുടെ തുടക്കത്തിൽ ഛായാ​ഗ്രഹണം നിർവഹിച്ചത് പപ്പു ആയിരുന്നു. അസുഖത്തെ തുടർന്ന് പിൻമാറിയതിനാൽ പിന്നീട് വിനോദ് ഇല്ലമ്പിള്ളി ഛായാ​ഗ്രഹണം ഏറ്റെടുത്തു.

ഞാൻ സ്റ്റീവ് ലോപ്പസ്, ഈട, സെക്കൻഡ് ഷോ എന്നീ സിനിമകളിലെ പപ്പുവിന്റ ഫ്രെയിമുകളും കഥ പറച്ചിലിനൊപ്പം സഞ്ചരിച്ച ഛായാ​ഗ്രഹണവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കുറച്ചുകാലമായി രോ​ഗബാധിതനായി ചികിൽസയിലായിരുന്നു.

Related Stories

No stories found.
The Cue
www.thecue.in