'പടച്ചോനേ ഇങ്ങള് കാത്തോളീ', നവംബര്‍ 24 മുതല്‍

'പടച്ചോനേ ഇങ്ങള് കാത്തോളീ', നവംബര്‍ 24 മുതല്‍

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന 'പടച്ചോനേ ഇങ്ങള് കാത്തോളീ' ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. നവംബര്‍ 24 ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും. ആക്ഷേപഹാസ്യ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ബിജിത് ബാലയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഗ്രേസ് ആന്റണി, ആന്‍ ശീതള്‍, ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍, രസ്‌ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവന്‍, മൃദുല എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രദീപ് കുമാര്‍ കാവുംന്തറയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു പ്രസാദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ നിധീഷ് നടേരി, ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കള്‍. അര്‍ക്കന്‍ എസ് കര്‍മ്മ ആണ് ആര്‍ട്ട് ഡയറക്ടര്‍. ചിത്രത്തില്‍ മേക്കപ്പ് നിര്‍വഹിച്ചിരിക്കുന്നത് രഞ്ജിത്ത് മണലിപറമ്പിലാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍.

Related Stories

No stories found.
The Cue
www.thecue.in