'മലബാറിന്റെ രാഷ്ട്രീയം പറയുന്നത് കൊണ്ടാണ് ഈ പേര്', 'പടച്ചോനെ ഇങ്ങള് കാത്തോളീ'യെക്കുറിച്ച് സംവിധായകന്‍

'മലബാറിന്റെ രാഷ്ട്രീയം പറയുന്നത് കൊണ്ടാണ് ഈ പേര്', 'പടച്ചോനെ ഇങ്ങള് കാത്തോളീ'യെക്കുറിച്ച് സംവിധായകന്‍

ശ്രീനാഥ് ഭാസി നായകനാകുന്ന പടച്ചോനേ ഇങ്ങള് കാത്തോളീ മലബാറിന്റെ രാഷ്ട്രീയം പറയുന്ന ഒരു സിനിമയാണെന്ന് സംവിധായകന്‍ ബിജിത്ത് ബാല. ചിത്രം ഒരു പൊളിറ്റിക്കല്‍ സറ്റയറിക്കല്‍ സിനിമയാണ്. കണ്ണൂരിന്റെ അല്ലെങ്കില്‍ മലബാറിന്റെ രാഷ്ട്രീയം പറയുന്ന ഒറു സിനിമയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിലവിലെ രാഷ്ട്രീയത്തെ കൂടി അടയാളപ്പെടുത്തുന്ന സിനിമയാണിതെന്നും ബിജിത് ബാല ദ ക്യുവിനോട് പറഞ്ഞു.

'മലബാറിന്റെ രാഷ്ട്രീയം പറയുന്നത് കൊണ്ടാണ് ഈ പേര്', 'പടച്ചോനെ ഇങ്ങള് കാത്തോളീ'യെക്കുറിച്ച് സംവിധായകന്‍
'പടച്ചോനേ ഇങ്ങള് കാത്തോളീ' കുട്ടികള്‍ക്ക് പോലും കാണാവുന്ന ഒരു പൊളിറ്റിക്കല്‍ സിനിമ : ബിജിത് ബാല

'പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന പേര് തന്നെ വരാന്‍ കാരണം മലബാറിനെ അഡ്രസ് ചെയ്യുന്ന ഒരു സിനിമ എന്നുള്ളതുകൊണ്ടാണ്. രാഷ്ട്രീയം പറയുമ്പോള്‍ എപ്പോഴും അതില്‍ അക്രമം, ഈ പറഞ്ഞ പോലെ ഭയങ്കര നെഗറ്റീവ് അങ്ങനെയുള്ള കാര്യങ്ങള്‍ ഉണ്ടാകും. അതില്‍ നിന്ന് മാറിയിട്ട് വളരെ സരസമായി കുട്ടികള്‍ക്ക് പോലും വന്ന് കാണാവുന്ന രീതിയിലുള്ള ഒരു പൊളിറ്റിക്കല്‍ സിനിമ, ഒരു ഹ്യൂമര്‍ സിനിമ. അതാണ്, പടച്ചോനേ ഇങ്ങള് കാത്തോളീ' ബിജിത്ത് പറഞ്ഞു.

ശ്രീനാഥ് ഭാസിയെ കൂടാതെ ഗ്രേസ് ആന്റണി, ആന്‍ ശീതള്‍, രാജേഷ് മാധവന്‍, ഹരീഷ് കരാണരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മല്‍ പാലാഴി, അലന്‍സിയര്‍, മാമുക്കോയ, ജോണി ആന്റണി, ഷൈനി സാറ, സുനില്‍ സുഖദ, രഞ്ജി കാങ്കോല്‍, രസ്‌ന പവിത്രന്‍, സരസ ബാലുശേരി, നിഷ മാത്യു, ഉണ്ണി രാജ, മൃദുല എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നവംബര്‍ 24നാണ് ചിത്രം റിലീസ് ചെയ്തത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വെള്ളം, ഒടിടി റിലീസിന് പിന്നാലെ ചര്‍ച്ചയായ 'അപ്പന്‍' എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളായ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത് മണബ്രക്കാട്ട് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പ്രദീപ് കുമാര്‍ കാവുംന്തറയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു പ്രസാദ് ക്യാമറയും ഷാന്‍ റഹ്‌മാന്‍ മ്യൂസിക്കും കൈകാര്യം ചെയ്യുന്നു.

Related Stories

No stories found.
The Cue
www.thecue.in