'കൈയ്യൂക്കൂള്ളവന്‍ പാവപ്പെട്ടവനോട് പറയുന്നൊരു ഡയലോഗുണ്ട്'; 'ന്നാ താന്‍ കേസ് കൊട്' ട്രെയിലര്‍

'കൈയ്യൂക്കൂള്ളവന്‍ പാവപ്പെട്ടവനോട് പറയുന്നൊരു ഡയലോഗുണ്ട്'; 'ന്നാ താന്‍ കേസ് കൊട്' ട്രെയിലര്‍

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്'ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ ഗായത്രി ശങ്കറാണ് നായികയായെത്തുന്നത്. ആഗസ്റ്റ് പതിനൊന്നിനാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക.

കുഞ്ചാക്കോ ബോബന്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രം ഒരു കോടതി വിചാരണയുടെ പശ്ചാത്തലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ടീസറും, ദേവദൂതര്‍ പാടി എന്ന ഗാനവും വൈറലായിരുന്നു. ഒരു ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.

രാജേഷ് മാധവന്‍. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഇവരെക്കൂടാതെ ഒട്ടനേകം പുതുമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്.

തിരുവനന്തപുരം ലുലു മാളില്‍ നടന്ന ചടങ്ങിലായിരുന്നു ട്രെയിലര്‍ ലോഞ്ച്. എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിര്‍മ്മാതാവ് ഷെറിന്‍ റേച്ചല്‍ സന്തോഷാണ്.

ഡോണ്‍ വിന്‍സെന്റാണ് സംഗീത സംവിധാനം. ഛായാഗ്രഹണം: രാകേഷ് ഹരിദാസ് (ഷേര്‍ണി ഫെയിം). എഡിറ്റിംങ്: മനോജ് കണ്ണോത്ത്. ഗാനരചന: വൈശാഖ് സുഗുണന്‍. സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസന്‍. സൗണ്ട് മിക്‌സിംഗ്: വിപിന്‍ നായര്‍. സ്റ്റില്‍സ്: ഷാലു പേയാട്. കലാസംവിധാനം: ജോതിഷ് ശങ്കര്‍. വസ്ത്രാലങ്കാരം: മെല്‍വി. മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജംഷീര്‍ പുറക്കാട്ടിരി. ഫിനാന്‍സ് കണ്‍ട്രോളര്‍: ജോബീഷ് ആന്റണി. കാസ്റ്റിംഗ് ഡയറക്ടര്‍: രാജേഷ് മാധവന്‍. ഫിനാന്‍സ് കണ്‍ട്രോളര്‍: ജോബീഷ് ആന്റണി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: അരുണ്‍ സി തമ്പി. പരസ്യകല: ഓള്‍ഡ് മങ്ക്‌സ്.

Related Stories

No stories found.
logo
The Cue
www.thecue.in