ആദ്യ ദേശീയ ഗോത്രഭാഷാ ചലച്ചിത്രോത്സവം അട്ടപ്പാടിയില്‍; നഞ്ചിയമ്മ കൊടി ഉയര്‍ത്തി

ആദ്യ ദേശീയ ഗോത്രഭാഷാ ചലച്ചിത്രോത്സവം അട്ടപ്പാടിയില്‍; നഞ്ചിയമ്മ കൊടി ഉയര്‍ത്തി

ആദ്യ ദേശീയ ഗോത്രഭാഷാ ചലച്ചിത്രോത്സവത്തിന് അട്ടപ്പാടിയില്‍ തുടക്കം. ദേശീയ പുരസ്‌കാര ജേതാവ് നഞ്ചിയമ്മയാണ് മേളയ്ക്ക് കൊടി ഉയര്‍ത്തിയത്. ക്യാമ്പ് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ വടികിയമ്മ, വെല്ലമ്മ, വിജീഷ് മണി, കുപ്പുസ്വാമി, ഈശ്വരന്‍, മുരുകേഷ്, ചന്ദ്രന്‍ മാരി, ശറഫുദീന്‍, കാളിസ്വാമി, അഖിലേഷ്, കൈലാഷ്,രാമദാസ്, ബാലന്‍ എന്നിവര്‍ പങ്കെടുത്തു.

ആഗസ്റ്റ് 7,8,9 ദിവസങ്ങളിലായാണ് മേള നടക്കുക. ലോക ആദിവാസി ദിനത്തോടനുബന്ധിച്ചാണ് ദേശീയ ഗോത്രഭാഷാ ചലച്ചിത്രോത്സവം നടക്കുന്നത്. മേളയില്‍ ഇന്ത്യയിലെ വിവിധ ഗോത്ര ഭാഷകളിലുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അതോടൊപ്പം ഗോത്ര ഭാഷാ കലാകാരന്‍മാരും സിനിമ പ്രവര്‍ത്തകരും പങ്കെടുക്കും.

ഗോത്ര ഭാഷകളില്‍ മൂന്ന് സിനിമകള്‍ ( ഇരുള, കുറുമ്പ, മുഡുക) സംവിധാനം ചെയ്ത വിജീഷ് മണിയാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. വിജീഷ് മണി ഫിലിം ക്ലബ് ആണ് മേള സംഘാടകര്‍. മുഖ്യമന്ത്രി പിണറായി വിജയനും മേളയ്ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
The Cue
www.thecue.in