
നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'മഹാവീര്യറിനെ' പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ. ഈയിടെയായി മലയാളത്തിൽ അധികം നടന്നു കാണാത്ത സാഹിത്യവും സിനിമയും തമ്മിലുള്ള പാരപരാഗണം 'മഹാവീര്യരിൽ' കണ്ടുവെന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു. രസകരവും വിചിത്രവുമായ ചിത്രമാണെന്നും കുറച്ച് ചിന്തകളെ ഉണർത്തുന്നുണ്ടെന്നും എൻ എസ് മാധവൻ ട്വീറ്റിലൂടെ പറഞ്ഞു.
എൻ എസ് മാധവന്റെ ട്വീറ്റ്
സാഹിത്യവും സിനിമയും തമ്മിലുള്ള പരപരാഗണം മലയാളത്തിൽ വളരെക്കാലമായി നടക്കുന്ന കാര്യമാണ്. എന്നാൽ ഈയിടെയായി അത് അധികം നടന്നില്ല. എം.മുകുന്ദന്റെ കഥ #മഹാവീര്യർ സിനിമയാക്കിയപ്പോൾ അത് വീണ്ടും സംഭവിക്കുന്നു. സിനിമ കാണുക! (ഇപ്പോൾ തിയേറ്ററുകളിൽ) ഇത് രസകരവും വിചിത്രവും കുറച്ച് ചിന്തകളെ ഉണർത്തുന്നതുമാണ്.
ഫാന്റസിക്കൊപ്പം രണ്ട് കാലഘട്ടങ്ങളിലും ഒരു പോലെ നില്ക്കുന്ന അധികാരത്തിന്റെ രാഷ്ട്രീയം പറഞ്ഞ സിനിമ മികച്ച തിയേറ്റര്‍ അനുഭമാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് 'മഹാവീര്യര്‍' നിര്‍മ്മിച്ചിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജാണ് ഛായാഗ്രഹണം. ചിത്രത്തിന് ഇഷാന് ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം - മനോജ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം - ലിബിന് മോഹനന്, മുഖ്യ സഹ സംവിധാനം - ബേബി പണിക്കര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.