മേപ്പടിയാന്‍ റോഡ് ഷോയ്ക്ക് തുടക്കം; ഐശ്വര്യ ലക്ഷ്മിയും, നിര്‍മല്‍ സഹദേവും, തന്‍വി റാമും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു

മേപ്പടിയാന്‍ റോഡ് ഷോയ്ക്ക് തുടക്കം; ഐശ്വര്യ ലക്ഷ്മിയും, നിര്‍മല്‍ സഹദേവും, തന്‍വി റാമും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു

ഉണ്ണിമുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മേപ്പടിയാന്‍ ജനുവരി 14ന് തിയേറ്ററുകളില്‍ എത്തുകയാണ്. മേപ്പടിയാന്‍ റിലീസിനോട് അനുബന്ധിച്ച് ജനുവരി ഒന്നു മുതല്‍ ജനുവരി 10 വരെ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ റോഡ് ഷോ നടക്കുന്നുണ്ട്. റെഡ് എഫ് എമ്മുമായി ചേര്‍ന്ന് നടക്കുന്ന റോഡ് ഷോ ഐശ്വര്യ ലക്ഷ്മിയും, നിര്‍മല്‍ സഹദേവും, തന്‍വി റാമും ചേര്‍ന്ന് ജനുവരി ഒന്നിന് കാസര്‍കോട് വെച്ച് ഫ്‌ലാ?ഗ്ഓഫ് ചെയ്തു.

ഒരു എല്‍ഇഡി വാഹനവും, രണ്ടു മേപ്പടിയാന്‍ ബ്രാന്‍ഡഡ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്ര. വിവിധ ജില്ലകളിലെ ഉണ്ണി മുകുന്ദന്‍ ഫാന്‍സ് ഒപ്പം ചേരുന്നുണ്ട്. മേപ്പടിയാന്‍ സിനിമയുടെ റിലീസ് അനുബന്ധിച്ചുള്ള പ്രൊമോഷന്റെ ഭാഗമായാണ് റോഡ് ഷോ നടത്തുന്നത്. മേപ്പടിയാന്റെ ട്രെയ്‌ലര്‍, പാട്ടുകള്‍ എന്നില എല്‍ഇഡി വണ്ടിയില്‍ കാണുന്നതിനോടൊപ്പം സമ്മാനങ്ങളും നേടാം.

റോഡ് ഷോയില്‍ ഉണ്ണി മുകുന്ദനൊപ്പം മറ്റ് താരങ്ങളും പങ്കെടുക്കുന്നുണ്ട്. പ്രേക്ഷകര്‍ക്കും ഷോയുടെ ഭാ?ഗമാവാം. ഈ റോഡ് ഷോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മേപ്പടിയാന്‍ ബ്രാന്‍ഡഡ് കാറിനൊപ്പം നിന്ന് ഒരു സെല്‍ഫി എടുക്കുക. ആ സെല്‍ഫി #MeppadiyanRedFmRoadShow എന്ന ഹാഷ്ടാഗോടെ നിങ്ങളുടെ ഫേസ്ബുക് / ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയുക. വിജയികളെ കാത്തിരിക്കുന്നത് ഒരു സര്‍പ്രൈസ് ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മേപ്പടിയാന്‍ ഒഫീഷ്യല്‍ പേജസ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ സൂപ്പര്‍ഹിറ്റ്‌സ് RED FM കേള്‍ക്കുക. ജനുവരി 14 മുതല്‍ മേപ്പടിയാന്‍ സിനിമ ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റ്‌സ് നിങ്ങളുടെ തൊട്ടടുത്തുള്ള തീയേറ്ററുകളില്‍ എത്തിക്കുന്നു.

The Cue
www.thecue.in