'റൈഡര്‍ സൂപ്പര്‍ സ്റ്റാര്‍ അജിത്ത് കുമാര്‍ സാറിന് നന്ദി'; ബൈക്ക് യാത്രയുടെ ചിത്രങ്ങളുമായി മഞ്ജു വാര്യര്‍

'റൈഡര്‍ സൂപ്പര്‍ സ്റ്റാര്‍ അജിത്ത് കുമാര്‍ സാറിന് നന്ദി'; ബൈക്ക് യാത്രയുടെ ചിത്രങ്ങളുമായി മഞ്ജു വാര്യര്‍

തമിഴ് നടന്‍ അജിത്തിന്റെ ബൈക്ക് യാത്രകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. റഷ്യയിലേക്കും ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കും അജിത്ത് ബൈക്ക് യാത്ര നടത്തിയിരുന്നു. ഇപ്പോഴിതാ അജിത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്തതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി മഞ്ജു വാര്യര്‍.

മഞ്ജു വാര്യറുടെ കുറിപ്പ്:

ഞങ്ങളുടെ റൈഡര്‍ സൂപ്പര്‍ സ്റ്റാര്‍ അജിത് കുമാര്‍ സാറിന് വലിയ ഒരു നന്ദി! അദ്ദേഹം ഒരു തീക്ഷ്ണ യാത്രികന്‍ ആയതിനാല്‍, അദ്ദേഹത്തിനൊപ്പം ഫോര്‍ വീലറില്‍ ഒരുപാടു ദൂരം സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇരുചക്രവാഹനത്തില്‍ ഞാന്‍ ഒരു ടൂര്‍ നടത്തുന്നത്.

ആവേശഭരിതരായ ബൈക്ക് യാത്രക്കാരുടെ ഈ അത്ഭുതകരമായ ഗ്രൂപ്പില്‍ ചേരാന്‍ എന്നെ ക്ഷണിച്ചതിന് അഡ്വഞ്ചര്‍ റൈഡേഴ്സ് ഇന്ത്യയ്ക്ക് വലിയ നന്ദി. അഡ്വഞ്ചര്‍ റൈഡേഴ്സ് ഇന്ത്യയുടെ മിസ്റ്റര്‍ സുപ്രേജ് വെങ്കിട്ടിനെ അജിത് സാര്‍ പരിചയപ്പെടുത്തിയത് അഭിമാനകരമായ കാര്യമാണ്! നന്ദി സര്‍! ഒത്തിരി സ്‌നേഹം!

വലിമൈ എന്ന സിനിമക്ക് ശേഷം എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് നായകനാകുന്ന ചിത്രത്തില്‍ മഞ്ജു വാര്യറും കേന്ദ്ര കഥാപാത്രമാണ്. എ.കെ 61 എന്നാണ് ചിത്രത്തിന് താല്‍കാലികമായി ഇട്ടിരിക്കുന്ന പേര്. ബോണി കപൂര്‍ തുടര്‍ച്ചയായി നിര്‍മ്മിക്കുന്ന മൂന്നാമത്തെ അജിത് ചിത്രവുമാണ് ഇത്. ജിബ്രാനാണ് സംഗീതം. 2022 ദീപാവലി റിലീസായി ചിത്രമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുരന്‍ എന്ന സിനിമക്ക് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന തമിഴ് ചിത്രവുമാണ് എകെ61.

Related Stories

No stories found.
logo
The Cue
www.thecue.in