എകെ 61; അജിത്ത് ചിത്രത്തില്‍ ജോയിന്‍ ചെയ്ത് മഞ്ജു വാര്യര്‍

എകെ 61; അജിത്ത് ചിത്രത്തില്‍ ജോയിന്‍ ചെയ്ത് മഞ്ജു വാര്യര്‍

നടന്‍ അജിത്ത് കേന്ദ്ര കഥാപാത്രമായ എകെ 61ല്‍ ജോയിന്‍ ചെയ്ത് നടി മഞ്ജു വാര്യര്‍. ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് തന്നെ മഞ്ജു വാര്യര്‍ എകെ 61ന്റെ ഭാഗമാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ മഞ്ജു അജിത്തിന്റെ നായികയായിരിക്കുമെന്നും സൂചനയുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അസുരന് ശേഷം മഞ്ജു വാര്യര്‍ നായികയായി എത്തുന്ന തമിഴ് ചിത്രമാണിത്. അസുരന്‍ എന്ന സിനിമയിലെ പച്ചൈമ്മാള്‍ എന്ന മഞ്ജു വാര്യര്‍ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. മഞ്ജു വാര്യര്‍ തന്നെയാണ് ഈ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരുന്നത്. മാധവനൊപ്പം ഒരു ബോളിവുഡ് ചിത്രവും മഞ്ജു 2021ല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് പിന്നിലെ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത് ചിത്രവുമാണ് എ.കെ 61. ഹൈസ്റ്റ് ത്രില്ലറായിരിക്കും ചിത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് ഭാഷകളിലായിരിക്കും ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദിലാണ് ഒരുങ്ങുന്നത്.

The Cue
www.thecue.in