മണിരത്‌നത്തിന്റെ ചോളർ വരുന്നു; 'പൊന്നിയിൻ സെൽവൻ' സെപ്റ്റംബർ 30ന്

മണിരത്‌നത്തിന്റെ ചോളർ വരുന്നു; 'പൊന്നിയിൻ സെൽവൻ' സെപ്റ്റംബർ 30ന്

മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയിൻ സെൽവന്റെ' ആദ്യ ഭാഗം സെപ്റ്റംബർ 30ന് തിയേറ്ററുകളിലെത്തും. നേരത്തെ ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങിയപ്പോൾ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും 'ചോളർ വരുന്നു' എന്ന ടൈറ്റിലോട് കൂടിയുള്ള മോഷൻ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. 'ശ്രദ്ധിക്കുക, ഒരു സാഹസിക അനുഭവത്തിനായി തയ്യാറാകുക, ചോളർ വരുന്നു' എന്നാണ് മോഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ലൈക്ക പ്രൊഡക്‌ഷൻസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

പ്രശസ്ത എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അമ്പലങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച രാജ രാജ ചോളന്‍ ഒന്നാമന്‍ അരുള്‍മൊഴി വര്‍മന്റെ കഥയാണ് പൊന്നിയിന്‍ ശെല്‍വന്‍. രണ്ട് ഭാഗങ്ങളിലായാണ് 'പൊന്നിയിൻ സെൽവൻ' ഒരുങ്ങുന്നത്. 'ചെക്കാ ചിവന്ത വാനത്തിന്' ശേഷം 4 വർഷങ്ങൾ കഴിഞ്ഞ് പുറത്തിറങ്ങുന്ന മണിരത്‌നം ചിത്രം കൂടിയാണ് 'പൊന്നിയിൻ സെൽവൻ'.

ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് പൊന്നിയന്‍ സെല്‍വന്‍. 500 കോടിയാണ് സിനിമയുടെ ബജറ്റ്. മണിരത്നവും എഴുത്തുകാരന്‍ ബി ജയമോഹനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം. റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in